50ലക്ഷത്തോളം ജിമെയില്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
മോസ്‌കോ: ജിമെയിലിലും ഗൂഗില്‍ ഡോകിലും രഹസ്യങ്ങള്‍ മുഴുവന്‍ സൂക്ഷിച്ചുവെയ്ക്കുന്നവരുടെ ചങ്കിടിപ്പിക്കുന്ന വാര്‍ത്തയാണ് റഷ്യയില്‍ നിന്നും പുറത്തുവരുന്നത്. ഹാക്കര്‍മാരുടെ പറുദീസയായ റഷ്യയില്‍ നിന്നുള്ള ഒരു ബിറ്റ് കോയിന്‍ ഫോറം 49.3 ലക്ഷം ജിമെയില്‍ എക്കൗണ്ടുകളുടെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. റഷ്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സി ന്യൂസാണ് ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പ്രസിദ്ധീകരിക്കപ്പെട്ട യൂസര്‍ നെയിമും പാസ്‌വേര്‍ഡുകളും ഉപയോഗിച്ച് എക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുന്നുണ്ട്. അതേ സമയം ഇത്തരത്തിലൊരു ആക്രമണമേ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഗൂഗിളിനുള്ളത്. 'യാതൊരു സുരക്ഷാ പിഴവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. യൂസര്‍മാരുടെ ലിസ്റ്റ് പുറത്തുവന്ന ഉടനെ തന്നെ ആ എക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'-ഗൂഗിള്‍ വക്താവ് അറിയിച്ചു.

എന്നാല്‍, ഫോറത്തിലെ യൂസര്‍മാര്‍ എക്കൗണ്ടുകള്‍ ചെക്ക് ചെയ്തതില്‍ നിന്നും 60 ശതമാനം പേരും ലിസ്റ്റിലുള്ള പാസ് വേര്‍ഡ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് മനസ്സിലായിട്ടുണ്ട്.
നിങ്ങളുടെ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടോയെന്നു നോക്കുന്നതിനേക്കാള്‍ നിലവിലുള്ള പാസ് വേര്‍്ഡ് മാറ്റുകയാണ് നല്ലത്. ചെക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം (www.ileaked.com)ജിമെയിലിന് ലോകത്താകെ 42.50 കോടി ആക്ടീവ് യൂസര്‍മാരുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.












Click it and Unblock the Notifications