ചന്ദ്രനേക്കാള്‍ അടുത്ത്, നാസ മുന്നറിയിപ്പ് നല്‍കുന്നത് എന്തുകൊണ്ട്? ഇതാണ് ഭൂമിയെ തേടി വരുന്നത്!!
ഭൂമിക്ക് എന്തെല്ലാം ഭീഷണി നേരിടുന്നുണ്ട് നാസ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. കാരണം നിരന്തം ഛിന്നഗ്രഹങ്ങള്‍ നമ്മുടെ ഭൂമിയെ ലക്ഷ്യമിട്ട് വരാറുണ്ട്. ഭൂമിയുടെ രൂപീകരണം തൊട്ട് ഇത്തരം ഉല്‍ക്കാവര്‍ഷങ്ങളും, ഛിന്നഗ്രഹങ്ങളുമെല്ലാം ഭൂമിയില്‍ പതിക്കാറുണ്ട്. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായത് അത്തരമൊരു ഉല്‍ക്കാവര്‍ഷത്തെ തുടര്‍ന്നായിരുന്നു.
അതുകൊണ്ട് ഭൂമിയില്‍ ഇനിയും വലിയ അപകടങ്ങള്‍ ഉണ്ടാവാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നതാണ്. എല്ലാ വര്‍ഷവും പതിവില്‍ കൂടുതല്‍ ഭൂമിക്ക് അടുത്തേക്ക് ഛിന്നഗ്രഹങ്ങള്‍ വരുന്നുണ്ട്. അത്തരമൊരു ഭീഷണിയെ കുറിച്ചാണ് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിയര്‍ എര്‍ത്ത് ഒബജക്ട് എന്നാണ് ഇവയെ വിളിക്കാറുള്ളത്.

ഭൂമിയുടെ അടുത്തേക്ക് ചന്ദ്രനേക്കാള്‍ കുറഞ്ഞ അകലത്തില്‍ ഈ ഛിന്നഗ്രഹം എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. സമീപകാലത്തൊന്നും ഇത്രയും അടുത്ത് ഒരു ഛിന്നഗ്രഹവും വന്നിട്ടില്ല. നാസയുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് വരുന്ന വളരെ ചെറിയവ മാത്രമാണ് ഇതില്‍ വരിക. എന്നാല്‍ ഇത്രയും വലിപ്പമേറിയ ഛിന്നഗ്രഹം വന്നിട്ടില്ല. 2023 എസ്എന്‍1 എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്.
ഇന്ന് രാത്രിയില്‍ ചിലപ്പോള്‍ ഇവ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ഇതിനോടകം ഭൂമിയിലേക്കുള്ള ദൂരത്തിന്റെ നല്ലൊരു ശതമാനവും ഇവ പിന്നിട്ട് കഴിഞ്ഞു. അതിവേഗമാണ് ഇതിനെ അപകടകാരിയാക്കുന്നത്. മണിക്കൂറില്‍ 58306 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ വരവ്. ഒരു ബഹിരാകാശ പേടകത്തിന്റെ വേഗത വരുമിത്.ഏകദേശം 3,32000 കിലോമീറ്റര്‍ അടുത്ത് കൂടിയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുക.
ചന്ദ്രന് ഭൂമിയിലേക്കുള്ള അകലത്തേക്കാള്‍ കുറവാണിത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84400 കിലോമീറ്ററാണ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഭൂമി ഇത്രയും അടുത്ത് കൂടി പോകുന്ന ഒരു ഛിന്നഗ്രഹവും ഉണ്ടായിട്ടില്ല. ഛിന്നഗ്രൂപ്പുകളുടെ കൂട്ടമായ അപ്പോളോ ഗ്രൂപ്പില്‍ നിന്നാണ് ഇവയുടെ വരവ്. ഇവ ഭൂമിയെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളുടെ വലിയൊരു ബെല്‍റ്റാണ്. ഭൂമിയേക്കാള്‍ വലിപ്പമേറിയതാണ് ഇവ.
1862ലെ ഭീമാകാരനായ അപ്പോള്‍ ഛിന്നഗ്രഹത്തിന്റെ പേരാണ് ഈ ഛിന്നഗ്രഹ സമൂഹത്തിന് നല്‍കിയിരിക്കുന്നത്. 1930കളില്‍ ജര്‍മന്‍ വാനശാസ്ത്രജ്ഞനായ കാള്‍ റെയിന്‍മുട്ടാണ് ഇതിനെ കണ്ടെത്തിയത്. അതേസമയം ഭൂമിയുമായി വളരെ അടുത്തെത്തുമെങ്കിലും ജാഗ്രത പാലിച്ചാല്‍ മതിയെന്നാണ് നാസ പറയുന്നു. ഇതൊരിക്കലും ഭൂമിയെ തകര്‍ക്കാന്‍ പോകുന്നില്ലെന്നാണ് നാസ പറയുന്നത്. കാരണം മറ്റ് ഛിന്നഗ്രഹങ്ങളെ അപേക്ഷിച്ച് ഇവയുടെ വലിപ്പം കുറവാണ്.
ഒരു ചെറിയ കാറിന്റെ അത്ര വലിപ്പമേ ഇതിനുള്ളൂ. 15 അടി വീതിയാണ് ഇതിനുള്ളത്. നാസയ്ക്ക് ഇംപാക്ട് മോണിറ്ററിംഗ് സംവിധാനമുണ്ട്. ഇവരാണ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത്. പ്രത്യേക നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇത്തരം ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പഥം ഇവര്‍ പരിശോധിക്കാറുണ്ട്. തുടര്‍ന്ന് ഇവ എവിടേക്കാണ് വരുന്നതെന്നും പ്രവചിക്കാനാവും.












Click it and Unblock the Notifications