Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ ഐഎസ് ആക്രമണം വീണ്ടും; കിര്‍ക്കുക്കില്‍ 27 സായുധസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

കിര്‍ക്കുക്ക്: ഇറാഖിലെ സര്‍ക്കാര്‍ അനുകൂല സായുധ വിഭാഗത്തിലെ അംഗങ്ങളായ 27 പേര്‍ അവസാനിച്ചുവെന്ന് കരുതിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശിയാ സായുധ പോരാളികളായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ എണ്ണസമ്പന്ന പ്രവിശ്യയായ കിര്‍ക്കുക്കിലെ ഹവിജ പട്ടണത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 30 പേരെ വധിച്ചതായി അവകാശപ്പെട്ടു. സര്‍ക്കാര്‍ അനുകൂല സായുധ സംഘം കഴിഞ്ഞ ഒക്ടോബറില്‍ ഹവിജയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഐ.എസ്സിന്റെ ഭാഗത്തുനിന്ന് ഇത്രവലിയ ആക്രമണം ഉണ്ടാവുന്നത് ഇതാദ്യമായാണ്. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സമ്പൂര്‍ണ വിജയം കൈവരിച്ചതായി കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് അവകാശപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഇറാഖിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും സജീവമാണെന്നാണ് പുതിയ ആക്രമണം വെളിപ്പെടുത്തുന്നത്. കിര്‍ക്കുക്കില്‍ ചില മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് ഐ.എസ് ഭീകരര്‍ പുനസ്സംഘടിക്കുന്നതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു.

iraq

ഇറാഖി സൈന്യത്തിന്റെ യൂനിഫോം ധരിച്ച് വ്യാജ ചെക്ക്‌പോയിന്റുണ്ടാക്കി കാവല്‍നിന്ന ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പിഎംഎഫ് അറിയിച്ചു. സായുധസേനാംഗങ്ങള്‍ സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. ആക്രമണത്തിനിരയായ സൈനികരുടെ മൃതദേഹങ്ങളേറെയും തലയറുക്കപ്പെട്ട നിലയിലായിരുന്നുവെന്ന് മുതിര്‍ന്ന പ്രാദേശിക പോലിസ് ഓഫീസര്‍ അറിയിച്ചു. ഐ.എസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാഖിനെ പുനരുദ്ധരിക്കുന്നതിനായി 30 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ ചേര്‍ന്ന രാഷ്ട്ര പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. അതിനിടയിലാണ് പുതിയ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+