Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമ പ്രണയത്തില്‍, കാമുകി ബിയോണ്‍സ് ?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രണയത്തിലെന്ന്. ഭാര്യ മിഷേലുമായിട്ടാണ് പ്രണയമെങ്കില്‍ അതൊരു വാര്‍ത്തയല്ലല്ലോ. എന്നാല്‍ പ്രശസ്ത ഗായിക ബിയോണ്‍സുമായി ഒബാമ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്.

വെറുതേ ആരെങ്കിലും പറഞ്ഞതാണെങ്കില്‍ കാര്യമാക്കേണ്ടിയിരുന്നില്ല. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്‍ഡയുടെ രഹസ്യ ബന്ധം പരസ്യമാക്കിയ ആള്‍ തന്നെയാണ് ഇപ്പോള്‍ ഒബാമയുടെ രഹസ്യവും പുറത്താക്കിയിരിക്കുന്നത്.

Obama Michele

പാസ്‌കല്‍ റോസ്‌റ്റെയന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഇതിന് പിന്നില്‍. ഒബാമയും ബിയോണ്‍സും അടുത്തിടപെഴകുന്നതിന്റെ ചിത്രങ്ങളൊക്കെ തന്റെ കയ്യില്‍ ഉണ്ടെന്നാണ് റോസ്‌റ്റെയിന്റെ വെളിപ്പെടുത്തല്‍. ചില ചിത്രങ്ങള്‍ ഇയാള്‍ പുറത്തുവിട്ടിട്ടുമുണ്ട്.

ബിയോണ്‍സും ഭര്‍ത്താവ് ജേയ്‌സും വര്‍ഷങ്ങളായി ഒബാമയോട് അടുപ്പമുള്ളവരാണ്. ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിയോണ്‍സ് തന്റെ ഗാനങ്ങളുമായി എത്തിയിട്ടുമുണ്ട്. പാസ്‌കല്‍ റോസ്‌റ്റെയിന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വേണമെങ്കില്‍ സംശയം ജനിപ്പിക്കാവുന്നവയാണ്.

യൂറോപ്പ് 1 റേഡിയോ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിടുന്നത്. വാഷിങ്ടണ്‍ പോസ്റ്റില്‍ അടുത്ത ദിവസം പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ രഹസ്യ പ്രണയത്തിന്റെ വാര്‍ത്ത പുറത്തുവിടും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വാഷിങ്ടണ്‍ പോസ്റ്റ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടില്ല. പക്ഷേ ഫ്രഞ്ച് മാധ്യമങ്ങളില്‍ കൂടി പാസ്‌കല്‍ റോസ്‌റ്റെയ്ന്‍ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു.

ഒബാമ എന്തായാലും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ശുദ്ധ അസംബന്ധം എന്നാണ് ബിയോണ്‍സിന്റെ വക്താവ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+