കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിര്‍ക്കുക്കില്‍ നിന്ന് കുര്‍ദ് സൈന്യം പിന്‍വാങ്ങിയപ്പോള്‍ നേട്ടം ഐസിസിന്

കിര്‍ക്കുക്കില്‍ നിന്ന് കുര്‍ദ് സൈന്യം പിന്‍വാങ്ങിയപ്പോള്‍ നേട്ടം ഐസിസിന്

  • By Desk
Google Oneindia Malayalam News

കിര്‍ക്കുക്ക്: ഇറാഖിന്റെ സൈനിക നടപടിയെ തുടര്‍ന്ന് കിര്‍ക്കുക്ക് നിയന്ത്രിച്ചിരുന്ന കുര്‍ദ് പേഷ്‌മെര്‍ഗ സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതോടെ നേട്ടമുണ്ടാക്കിയത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. കുര്‍ദ് സൈന്യം പിന്‍മാറിയതിനു പിന്നാലെ പടിഞ്ഞാറന്‍ കിര്‍ക്കുക്കിലെ രണ്ട് വില്ലേജുകള്‍ ഐസിഎസ് പിടിച്ചെടുത്തു. വടക്കുപിടഞ്ഞാറന്‍ പ്രവിശ്യയായ ദിബിസിലെ തവീലിയ്യ, അല്‍ മലിഹ എന്നീ ഗ്രാമങ്ങളാണ് ഐസിസ് ഭടന്‍മാര്‍ കൈയക്കിയത്. അന്‍ബാര്‍, സലാഹുദ്ദീന്‍ പ്രവിശ്യകളില്‍ നിന്നാണ് ഐസിസ്സുകാര്‍ ഇവിടേക്ക് നുഴഞ്ഞുകയറിയത്. 2014ല്‍ ഐസിഎസ് പടയോട്ടത്തെ തുടര്‍ന്ന് കിര്‍ക്കുക്ക്, നിനേവെ, ദിയാല, സലാഹുദ്ദീന്‍ പ്രവിശ്യകളില്‍ നിന്ന് ഇറാഖി സൈന്യം പിന്‍മാറിയതിനു ശേഷം കുര്‍ദ് സൈന്യം ഐസിഎസ്സിനെ തുരത്തി ഇവയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ദിലീപിന് ഇനി വച്ചടി കയറ്റം; കേസുകള്‍ ഓരോന്നായി ഒഴിയുന്നു, ആരോപണം തള്ളി അന്വേഷണ റിപ്പോര്‍ട്ട്
എന്നാല്‍ ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടം നടത്തിയ ഹിതപ്പരിശോധനയെ തുടര്‍ന്ന് കിര്‍ക്കുക്ക് പ്രവിശ്യയുടെ തന്ത്രപ്രധാന ഭാഗങ്ങള്‍ കുര്‍ദുകളില്‍ നിന്ന് ഇറാഖി സേന തിരിച്ചുപിടിച്ചതോടെ കിര്‍ക്കുക്കിന്റെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും കുര്‍ദുകള്‍ പിന്‍മാറുകയായിരുന്നു. ഈ ശൂന്യതയിലാണ് ഐസിഎസ് ഭടന്‍മാര്‍ കടന്നുകയറിയിരിക്കുന്നത്. ഇറാഖിലും സിറിയയിലും കടുത്ത പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഐസിഎസ്സിന് വലിയൊരു അവസരമാണ് കിര്‍ക്കുക്കില്‍ ലഭിച്ചിരിക്കുന്നത്.

isis1

തുടക്കത്തില്‍ ഇറാഖി സേനയെ പ്രതിരോധിക്കുമെന്ന് കുര്‍ദ് സേന പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം നേരിയ ചെറുത്തുനില്‍പ്പ് പോലുമില്ലാതെ കീഴടങ്ങുകയായിരുന്നു. കുര്‍ദ് സൈനികര്‍ തന്നെ ഇറാഖി സൈന്യത്തിന് സഹായം ചെയ്തുകൊടുത്തുവെന്ന സംശയമാണ് കുര്‍ദ് ജനതയ്ക്കിടയില്‍ ഇപ്പോള്‍ ഉയരുന്നത്. പ്രധാന കുര്‍ദ് പാര്‍ട്ടികളിലൊന്നായ പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്‍ ഇറാഖി സൈനികര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റായ മസൂദ് ബര്‍സാനിയുടെ പാര്‍ട്ടിയായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം.

രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നിയന്ത്രണം കൂടി ചൊവ്വാഴ്ച ഇറാഖി സൈനികരുടെ കൈകളിലെത്തിയതായി ഇറാഖ് എണ്ണ മന്ത്രാലയം വക്താവ് അറിയിച്ചു. വടക്കന്‍ ഇറാഖ് നഗരമായ മൗസിലിനോട് ചേര്‍ന്നു കിടക്കുന്ന മഖ്മൂര്‍ ജില്ലയില്‍ നിന്നും പേഷ്‌മെര്‍ഗ സൈന്യം ആയുധങ്ങളടക്കം ഇര്‍ബിലിലേക്ക് പിന്‍വാങ്ങിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി സേന ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് കുര്‍ദ് സേനയുടെ പിന്‍മാറ്റം.

English summary
is capitalises on peshmerga retreat in northern iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X