Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് വൈറ്റ് ഹൗസ് ഒഴിയുകയാണോ? ചർച്ചയായി മഞ്ഞ ട്രക്ക്, ട്രോളുമായി സോഷ്യൽ മീഡിയ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നെവാഡ, നോര്‍ത്ത് കരോലീന, ജോര്‍ജിയ, പെന്‍സില്‍വാനിയ, അരിസോണ എന്നീ സ്വിംഗ് സ്‌റ്റേറ്റുകളിലെ ഫലമാണ് പുറത്ത് വരാനുളളത്. നോര്‍ത്ത് കരോലീനയില്‍ മാത്രമാണ് നിലവില്‍ ട്രംപിന് ലീഡുളളത്. തോല്‍വി ട്രംപിന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

വോട്ടെണ്ണലിന്റെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനെ ട്രോളി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. വോട്ടെണ്ണല്‍ തീരുന്നതിന് മുന്‍പ് തന്നെ ട്രംപ് തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിലെ ലീഡില്‍ നിന്ന് പിന്നോട്ട് പോവുകയും റിപ്പബ്ലിക്കന്‍ കോട്ടകളില്‍ അടക്കം ബൈഡന്‍ മുന്നേറ്റം നടത്തുകയും ചെയ്തതോടെ തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് ആരോപിക്കുകയും ചെയ്യുന്നുണ്ട് ട്രംപ്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ട്രംപിനെതിരെ തിരിഞ്ഞത്.

us

വൈറ്റ് ഹൗസിന് മുന്നില്‍ കാണപ്പെട്ട ഒരു ട്രക്കിന്റെ പേരിലാണ് ട്രംപ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. വാഷിംഗ്ടണിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് മഞ്ഞ നിറത്തിലുളള ട്രക്ക് കാണപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ട്രക്കിന് പുറത്ത് എഴുതിയിരിക്കുന്ന വാക്കുകള്‍ പക്ഷേ വീഡിയോയില്‍ പതിഞ്ഞിട്ടില്ല.

സാധനങ്ങള്‍ കൊണ്ട് പോകുന്ന ട്രക്കുകളുടെ കമ്പനിയായ പെസ്ന്‍കേയുടെ വാഹനമാണ് അതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. അയായത് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും ഒഴിയുന്നതിന്റെ സൂചനയാണ് ഈ ട്രക്ക് മുറ്റത്ത് കിടക്കുന്നത് എന്നാണ് ആളുകള്‍ പരിഹസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തമാശകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. അതേസമയം പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറെക്കുറേ ഉറപ്പിച്ചെങ്കിലും അത് സമ്മതിക്കില്ലെന്ന നിലപാടിലാണ് ട്രംപുളളത്. ബൈഡന്‍ വിജയിച്ചാലും ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് അത്ര പെട്ടെന്ന് ഇറങ്ങിക്കൊടുത്തേക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+