മസ്ക് അക്കൗണ്ട് തട്ടിയെടുത്തു, പണമൊന്നും തന്നില്ല, എക്സ് തന്റെ സ്വന്തം, വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്ക്കിന്റെ പുതിയ ട്വിറ്റര്‍ ലോഗോക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫോട്ടോഗ്രാഫര്‍. മസ്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് തട്ടിയെടുത്തു എന്നാണ് ജീന്‍ എക്സ് വാങ്ങ് എന്ന ഫോട്ടോഗ്രാഫര്‍ അവകാശപ്പെടുന്നത്. ട്വിറ്റര്‍ പുതിയ ലോഗോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
പുതിയ ലോഗോ വന്നതോടെ ട്വിറ്റര്‍ അവരുടെ ഔദ്യോഗിക അക്കൗണ്ട് ലോഗോയും മാറ്റിയിരുന്നു. എന്നാല്‍ ട്വിറ്ററില്‍ എക്സ് എന്ന പേരിലുള്ള അക്കൗണ്ട് വര്‍ഷങ്ങള്‍ മുമ്പേ തന്റെ പേരിലായിരുന്നു. എന്നാല്‍ ട്വിറ്റര്‍ യാതൊരു കാരണവും പറയാതെ ആ അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ജീന്‍ വെളിപ്പെടുത്തുന്നത്.നേരത്തെ ട്വിറ്ററിന് നീല പക്ഷിയുടെ ലോഗോയായിരുന്നു ഉണ്ടായത്. എക്സ് എന്ന ലോഗോയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ട്വിറ്റര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. അതാണ് അത്തരമൊരു യൂസര്‍ നേരത്തെ ഉണ്ടായിട്ടും ആ പേര് ഏറ്റെടുത്തതിന് പിന്നിലെ കാരണം.

കഴിഞ്ഞ 16 വര്‍ഷമായി എക്സ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് തന്റെ പേരിലാണ്. എന്നാല്‍ അടുത്തിടെ ട്വിറ്റര്‍ തനിക്കൊരു മെയില്‍ അയച്ചു. അവരാണ് ഇനി എക്സിന്റെ അവകാശികള്‍ എന്നാണ് അറിയിച്ചത്. എടുത്തോട്ടെ എന്ന് ചോദിക്കുക പോലും ചെയ്യാതെ അവര്‍ ആ അക്കൗണ്ട് കൊണ്ടുപോയി. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് കാര്യങ്ങള്‍ ചെയ്തതെന്നും ജീന്‍ വെളിപ്പെടുത്തി. തന്റെ അക്കൗണ്ട് ഏറ്റെടുത്തതിന് ഒരു രൂപ പോലും നഷ്ടപരിഹാരമായി ഇലോണ്‍ മസ്ക് നല്‍കിയില്ലെന്ന് ജീന്‍ പറഞ്ഞു.
ഇവന്റ് ഫോട്ടോ കമ്പനിയായ ഓറഞ്ച് ഫോട്ടോഗ്രാഫിയുടെ സ്ഥാപകരില്‍ ഒരാളാണ് വാങ്ങ്. ഈ അക്കൗണ്ട് വില്ക്കാന് തയ്യാറാണെന്ന് പറഞ്ഞതാണ്. പക്ഷേ ഈ അക്കൗണ്ട് ഏറ്റെടുക്കുകയാണെന്ന മെയിലാണ് തനിക്ക് ട്വിറ്ററില്‍ നിന്ന് ലഭിച്ചത്. അവര്‍ തനിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. എന്നാല്‍ പകരം തന്നത് എക്സ് മെര്ക്കന്ഡൈസുകളാണ്. ഒപ്പം കമ്പനിയുടെ മാനേജ്മെന്റിനെ കാണാനുള്ള അവസരവുമാണ് നല്‍കിയിരിക്കുന്നത്. ഇത് രണ്ടും തനിക്ക് എന്തിനാണ്. ട്വിറ്ററില്‍ നിന്ന് പ്രതീക്ഷിച്ച കാര്യങ്ങള്‍ അല്ല ലഭിച്ചതെന്നും ജീന്‍ വ്യക്തമാക്കി. നിരവധി പേര് സോഷ്യല്‍ മീഡയയില്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
അതേസമയം ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്യാനുള്ള മസ്കിന്റെ തീരുമാനത്തെ നിരവധി പേര് വിമര്‍ശിച്ചിട്ടുണ്ട്. വളരെ മോശം തീരുമാനമെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. ട്വീറ്റ്, റിട്വീറ്റ് പോലുള്ള കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അതൊരു ബ്രാന്‍ഡാണ്. അതിന്റെ പകര്പ്പെടുത്തുക സാധ്യമല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മസ്ക് 44 ബില്യണിന് ട്വിറ്റര്‍ വാങ്ങിയ ശേഷം നടക്കുന്ന വലിയ മാറ്റങ്ങളിലൊന്നാണിത്. നേരത്തെ ദിവസേന കാണാന്‍ സാധിക്കുന്ന ട്വീറ്റുകളുടെ എണ്ണവു ട്വിറ്റര്‍ കുറച്ചിരുന്നു. അതിന് മുമ്പ് നിരവധി ജീവനക്കാരെയും മസ്ക് പുറത്താക്കിയിരുന്നു. ഇതെല്ലാം വിമര്‍ശനത്തിന് കാരണമായിരുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications