കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലും വീണു; ഐഎസ്സിന്റെ നിയന്ത്രണത്തില്‍ ഇനി 8 ശതമാനം പ്രദേശം മാത്രം

സിറിയയിലും വീണു; ഐഎസ്സിന്റെ നിയന്ത്രണത്തില്‍ ഇനി 8 ശതമാനം പ്രദേശം മാത്രം

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തില്‍ സിറിയയുടെ എട്ട് ശതമാനം പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി. അതായത് 14,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മാത്രം. കിഴക്കന്‍ സിറിയയിലെ ദേര്‍ അസ്സൂറില്‍ ഒരാഴ്ചയ്ക്കിടയില്‍ 383 തവണയാണ് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ഐ.എസ് താവളങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയതെന്നും സൈനിക വക്താവ് കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു. 993 ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായും അദ്ദേഹം അറിയിച്ചു. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഐ.എസ് സൈന്യത്തിനെതിരേ സിറിയന്‍ സേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാഖില്‍ നിന്ന് ഇവിടേക്ക് ചേക്കേറിയ ആയിരത്തിലേറെ ഐ.എസ് ഭടന്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സൈറിയന്‍ സൈന്യം തകര്‍ത്തതായും അദ്ദേഹം അറിയിച്ചു. ദേര്‍ അസ്സൂറിലെ സുപ്രധാന നഗരമായ അല്‍ മദായീന്‍ പൂര്‍ണമായും സിറിയന്‍ സേന തിരിച്ചുപിടിച്ചു.

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, മുന്നറിയിപ്പു നൽകി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽ
അതിനിടെ, സിറിയയിലെ ഐ.എസ് തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന റഖയില്‍ അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന കുര്‍ദ് സൈന്യം ഐ.എസ് താവളങ്ങളേറെയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഐ.എസ് പരാജയത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം അവരുടെ പതനം പൂര്‍ത്തിയാവുമെന്നും കുര്‍ദ് സേനയായ വൈ.പി.ജി മിലീഷ്യ വക്താവ് നൂരി മഹ്മൂദ് പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ ഭാഗമായി വൈ.പി.ജി.

വിജയത്തോടെ മുസ്ലിം ലീഗ്; 23310 ല്‍ ഒതുങ്ങി ഖാദര്‍, ആറ്റംബോംബുകള്‍ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടിവിജയത്തോടെ മുസ്ലിം ലീഗ്; 23310 ല്‍ ഒതുങ്ങി ഖാദര്‍, ആറ്റംബോംബുകള്‍ പൊട്ടിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

isis-15-1508

റഖയുടെ വെറും ഏഴ് ശതമാനം മാത്രമാണ് ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്ന് ഐ.എസ് സൈനികരെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തുന്നതിനായി നിരവധി ബസ്സുകള്‍ റഖ നഗരത്തിലെത്തിയതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവരെ ഇവിടെ നിന്ന് എങ്ങോട്ടേക്കാണ് മാറ്റുന്നതെന്ന് വ്യക്തമല്ല. എസ്.ഡി.എഫും ഐ.എസ്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഖയില്‍ 100ലേറെ പോരാളികള്‍ കീഴടങ്ങിയതായി എസ്.ഡി.എഫ് അറിയിച്ചു. ആക്രമണം ശക്തമായ ഇറാഖിലേക്ക് ഐ.എസ് പോരാളികള്‍ക്ക് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.
English summary
The Russian military said its warplanes have flown hundreds of sorties against Daesh in eastern Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X