കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ മങ്ങുന്നു? റെംഡിസിവിർ കൊവിഡ് മരണങ്ങൾ കുറയ്ക്കില്ല,കാര്യമായ പ്രയോജനമില്ലെന്ന് ഡബ്ല്യുഎച്ച്ഒ

Google Oneindia Malayalam News

വാഷിങ്ടൺ; കൊറോണയ്‌ക്കെതിരെ ഫലപ്രദമാകുമെന്ന കരുതിയ റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങൾ കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്ന് കണ്ടെത്തൽ. 30 രാജ്യങ്ങളിൽ നിന്നായുള്ള 11,000 പേരിൽ
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ ക്ലിനിക്കൽ ട്രയലിലാണ് മരുന്ന് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

റെംഡെസിവിർ, മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റി എച്ച്ഐവി മരുന്ന് കോമ്പിനേഷൻ ലോപിനാവിർ / റിറ്റോണാവീർ, ഇന്റർഫെറോൺ എന്നിവയുൾപ്പെടെയുള്ള നാല് മരുന്നുകളാണ് ആളുകളിൽ പരീക്ഷിച്ചത്. എന്നാൽ ഇവയൊന്നും മരണ നിരക്ക് കുറയ്ക്കാനോ, രോഗം വളരെ പെട്ടെന്ന് ഭേദമാക്കാനോ പര്യാപ്തമല്ലെന്ന് കണ്ടെത്തലിൽ പറയുന്നു. അതേസമയം പഠനത്തിലെ കണ്ടെത്തൽ ഇതുവരെ അവലോകനത്തിന് വിധേയമായിക്കിയിട്ടില്ല.

 coronavirus10-158

നോവല്‍ കൊറോണ വൈറസിനെതിരേയുള്ള ചികിത്സയില്‍ നിര്‍ദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്ന റെംഡിസിവിര്‍ അമേരിക്കന്‍ കമ്പനിയായ ഗീലീജ് സയന്‍സാസാണ് വികസിപ്പിച്ചെടുത്തത്. യുഎസ് ലൈസൻസ് അതോറിറ്റി അംഗീകാരം നേടിയ ആദ്യത്തെ മരുന്നായിരുന്നു ഇത്.ഇക്കഴിഞ്ഞ ദിവസം യുഎസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രോഗം സ്ഥിരീകരിച്ചപ്പോൾ റെംഡിസിവിർ ആയിരുന്നു നൽകിയത്. അതേസമയംഡബ്ല്യുഎച്ച്ഒയുടെ കണ്ടെത്തലിനെതിരെ ഗീലീജ് സയന്‍സ് രംഗത്തെത്തി.
റിമെഡെസിവിറിന്റെ ക്ലിനിക്കൽ നേട്ടത്തെ സാധൂകരിക്കുന്ന നിരവധി റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നതായി കമ്പനി അവകാശപ്പെട്ടു.

ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനാവിർ / റിട്ടോനാവിർ എന്നിവ ഫലപ്രദമല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജൂൺ മാസത്തിൽ തന്നെ ഇവയുടെ പരീക്ഷണങ്ങൾ നിർത്തിയതായി ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞിരുന്നു. എന്നാൽ മറ്റ് പരീക്ഷണങ്ങൾ 500 ലധികം ആശുപത്രികളിലും 30 രാജ്യങ്ങളിലും തുടരുകയാണെന്നും അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Is hope fading? The WHO says Remdesivir is not enough to reduce covid mortality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X