ഇനിയെന്തിന് കിഡ്നി വിൽക്കണം? ബീജം കൊടുത്താല്‍ ഐഫോണ്‍ വാങ്ങാമല്ലോ...!
ബീജിങ്: ഐഫോണ്‍ 6 എസ് വാങ്ങാന്‍ വേണ്ടി രണ്ട് സുഹൃത്തുക്കള്‍ കിഡ്നി വില്‍ക്കാനൊരുങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത് ചൈനയില്‍ നിന്നാണ്. എന്നാല്‍ ചൈനയില്‍ നിന്നും തന്നെയുളള രസകരമായ മറ്റൊരു വാര്‍ത്ത നോക്കൂ. ഈ വാര്‍ത്ത കേട്ടിരുന്നെങ്കില്‍ ഒരുപക്ഷേ വുവും സുഹൃത്ത് ഹുവാങും കിഡ്നി വില്ക്കാന് ഒരുങ്ങുമായിരുന്നില്ല, അതിനെക്കാള്‍ എളുപ്പത്തില്‍ ഐഫോണ്‍ 6 അവരുടെ കൈകളിലെത്തിയേനെ.
ചൈനയിലെ ചില ബീജ ബാങ്കുകള്‍ ബീജം ശേഖരിക്കുന്നതിന് പകരമായി നല്കുന്ന തുകയുണ്ടെങ്കില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ വരെ വാങ്ങാന്‍ പറ്റും. ആറായിരം യുവാന്‍ അഥവാ അറുപത്തിരണ്ടായിരത്തിലധികം ഇന്ത്യന്‍ രൂപയാണ് ആരോഗ്യവാനായ ഒരാളില്‍ നിന്നും ശേഖരിക്കുന്ന 17 മില്ലി ബീജത്തിന് ചൈനയില്‍ കിട്ടുന്ന പ്രതിഫലം.

റൂജിന് ആശുപത്രിയാണ് ചൈനീസ് യുവാക്കള്‍ക്ക് ഈ ഓഫര്‍ വെച്ചിരിക്കുന്നത്. വെറുതെ പോയി 17 മില്ലി ബീജം കൊടുക്കാമെന്ന് കരുതരുതേ. അതിനും ചില നിബന്ധനകളുണ്ട്. ഒന്നാമത്തെ കാര്യം നിങ്ങളുടെ പക്കല്‍ ചൈനീസ് ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കണം എന്നതാണ്. 165 സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരം വേണം. ഏറ്റവും കുറഞ്ഞത് കോളേജ് വരെയെങ്കിലും പഠിച്ചിട്ടുണ്ടാകണം. ജനിതകവൈകല്യങ്ങളുണ്ടാകാനും പാടില്ല.
ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷമായിരിക്കും ബീജശേഖരണം. ചൈനയിലെ വേറെയും ആശുപത്രികളില്‍ ബീജം ശേഖരിക്കുന്നതിന് പ്രതിഫലമായി വന്‍ പ്രതിഫലം നല്‍കുന്നുണ്ട്. ഹുബെയിലുള്ള ഒരു ബീജബാങ്കാണ് ഇത്തരത്തില്‍ ഓഫറുകള്‍ നല്കുന്നതില് മുന്നിലുള്ളത്. ചൈനക്കാരല്ലെങ്കിലും പറഞ്ഞതില്‍ കൂടുതല്‍ യോഗ്യത തങ്ങള്‍ക്കുണ്ടെന്നും തങ്ങളെക്കൂടി ഇടപാടിന് പരിഗണിക്കണമെന്നും പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ഷെയര്‍ ചെയ്യുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications