കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയെന്തിന് കിഡ്‌നി വിൽക്കണം? ബീജം കൊടുത്താല്‍ ഐഫോണ്‍ വാങ്ങാമല്ലോ...!

  • By Muralidharan
Google Oneindia Malayalam News

ബീജിങ്: ഐഫോണ്‍ 6 എസ് വാങ്ങാന്‍ വേണ്ടി രണ്ട് സുഹൃത്തുക്കള്‍ കിഡ്‌നി വില്‍ക്കാനൊരുങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത് ചൈനയില്‍ നിന്നാണ്. എന്നാല്‍ ചൈനയില്‍ നിന്നും തന്നെയുളള രസകരമായ മറ്റൊരു വാര്‍ത്ത നോക്കൂ. ഈ വാര്‍ത്ത കേട്ടിരുന്നെങ്കില്‍ ഒരുപക്ഷേ വുവും സുഹൃത്ത് ഹുവാങും കിഡ്‌നി വില്‍ക്കാന്‍ ഒരുങ്ങുമായിരുന്നില്ല, അതിനെക്കാള്‍ എളുപ്പത്തില്‍ ഐഫോണ്‍ 6 അവരുടെ കൈകളിലെത്തിയേനെ.

ചൈനയിലെ ചില ബീജ ബാങ്കുകള്‍ ബീജം ശേഖരിക്കുന്നതിന് പകരമായി നല്‍കുന്ന തുകയുണ്ടെങ്കില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ വരെ വാങ്ങാന്‍ പറ്റും. ആറായിരം യുവാന്‍ അഥവാ അറുപത്തിരണ്ടായിരത്തിലധികം ഇന്ത്യന്‍ രൂപയാണ് ആരോഗ്യവാനായ ഒരാളില്‍ നിന്നും ശേഖരിക്കുന്ന 17 മില്ലി ബീജത്തിന് ചൈനയില്‍ കിട്ടുന്ന പ്രതിഫലം.

sperm-cells

റൂജിന്‍ ആശുപത്രിയാണ് ചൈനീസ് യുവാക്കള്‍ക്ക് ഈ ഓഫര്‍ വെച്ചിരിക്കുന്നത്. വെറുതെ പോയി 17 മില്ലി ബീജം കൊടുക്കാമെന്ന് കരുതരുതേ. അതിനും ചില നിബന്ധനകളുണ്ട്. ഒന്നാമത്തെ കാര്യം നിങ്ങളുടെ പക്കല്‍ ചൈനീസ് ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരിക്കണം എന്നതാണ്. 165 സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരം വേണം. ഏറ്റവും കുറഞ്ഞത് കോളേജ് വരെയെങ്കിലും പഠിച്ചിട്ടുണ്ടാകണം. ജനിതകവൈകല്യങ്ങളുണ്ടാകാനും പാടില്ല.

ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷമായിരിക്കും ബീജശേഖരണം. ചൈനയിലെ വേറെയും ആശുപത്രികളില്‍ ബീജം ശേഖരിക്കുന്നതിന് പ്രതിഫലമായി വന്‍ പ്രതിഫലം നല്‍കുന്നുണ്ട്. ഹുബെയിലുള്ള ഒരു ബീജബാങ്കാണ് ഇത്തരത്തില്‍ ഓഫറുകള്‍ നല്‍കുന്നതില്‍ മുന്നിലുള്ളത്. ചൈനക്കാരല്ലെങ്കിലും പറഞ്ഞതില്‍ കൂടുതല്‍ യോഗ്യത തങ്ങള്‍ക്കുണ്ടെന്നും തങ്ങളെക്കൂടി ഇടപാടിന് പരിഗണിക്കണമെന്നും പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത ഷെയര്‍ ചെയ്യുന്നുണ്ട്.

English summary
Is a iPhone worth a sperm donation or a kidney in China?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X