ചുട്ടുപഴുത്ത് നില്ക്കുന്ന അഗ്നിപര്‍വതം മുകളില്‍, ഐസ്ബാള്‍ ഉല്‍ക്ക ഭൂമിയിലേക്ക്; ഭയക്കണോ?
ഭൂമിയെ ലക്ഷ്യമിട്ട് ഉല്‍ക്കാ ഭീകരന് എത്തുന്നു. വന്‍ വിസ്ഫോടനം ബഹിരാകാശത്ത് നടത്തിയാണ് ഇവ ഭൂമിയിലേക്ക് വരുന്നത്. ഐസ്ബാള്‍ വാല്നക്ഷത്രമെന്നും ഇതിന് വിശേഷണമുണ്ട്. എവറസ്റ്റ് കൊടുമുടിയേക്കാല് മൂന്ന് മടങ്ങ് വലിപ്പമുണ്ട് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്. ഈ ഉല്‍ക്കാ ഗണത്തില്‍ വരുന്ന ഭീകരന് വിസ്ഫോടനത്തിന് പിന്നാലെ ഭൂമിയിലേക്ക് അതിവേഗം വരുന്നത്.
ഒക്ടോബർ അഞ്ചിനായിരുന്നു വിസ്ഫോടനം. ഈ ഉല്‍ക്കയ്ക്ക് മുകളിലായി അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നുണ്ട്. അതും സജീവ അഗ്നിപര്‍വതമാണ്. ഇവ പൊട്ടിത്തെറിച്ചതോടെ ഇവയ്ക്ക് കൊമ്പ് മുളച്ചിരിക്കുകയാണ്. ഒരു ചെറുനഗരത്തിന്റെ വലിപ്പമുള്ള ഈ ഉല്‍ക്ക ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടാമത്തെ വലിയ വിസ്ഫോടനമാണ് ഈ ഉല്‍ക്കയില്‍ ഉണ്ടായിരിക്കുന്നത്.

ഇതിന്റെ മുകളിലുള്ള സജീവ അഗ്നിപര്‍വതമാണ് ഇപ്പോള്‍ ഭീഷണിയായി മാറിയിരിക്കുന്നത്. ഇനിയുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് നിലവില്‍ സൂര്യന് സമീപത്തേക്കാണ് നീങ്ങുന്നത്. ഇവ വന്‍തോതില്‍ വാതകങ്ങളും, മഞ്ഞും പുറന്തള്ളുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
കാരണം ഇതിന്റെ പ്രതലം മഞ്ഞില്‍ നിറഞ്ഞതാണ്. ക്രയോവാള്ക്കാനിക് കാറ്റഗറിയില്‍ വരുന്നതാണ് ഈ ഉല്‍ക്കകള്‍. കോള്‍ഡ് വോള്‍ക്കാനോ എന്നും അറിയപ്പെടാറുണ്ട്. ഗ്യാസ്, പൊടിപടലങ്ങള്‍, ഐസി എന്നിവ ചേര്‍ന്ന് ക്രയോമാഗ്മയാണ് ഈ ഉല്‍ക്കയില്‍ അടങ്ങിയിട്ടുള്ളത്.ഈ ഉല്‍ക്കയുടെ ന്യൂക്ലിയസില്‍ വന്‍ തോതില്‍ ഗ്യാസ് അടങ്ങിയിട്ടുണ്ട്. കോമ എന്നാണ് ഇത് അറിയപ്പെടുന്നത്.
ന്യൂക്ലിയസിന് തീപ്പിടിക്കുകയും, അതിന്റെ താപം താങ്ങി നിര്‍ത്താന്‍ ബുദ്ധിമുട്ടുകയും ചെയ്യുമ്പോഴാണ് വിസ്ഫോടനങ്ങള്‍ ഇവയില്‍ നിന്നുണ്ടാവുന്നത്. ഇത് ബഹിരാകാശത്തേക്കാണ് വിസ്ഫോടനം തുറന്നുവിടുക. ഇവയ്ക്ക് കൊമ്പ് മുളച്ചതോടെ വലിപ്പമേറിയതായി സ്പേസ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ശാസ്ത്രജ്ഞര്‍ ഇവയെ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ സ്പേസ്ഷിപ്പുകളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. സ്റ്റാര്‍ വാര്‍സിലെ മില്ലേനിയം ഫാല്‍ക്കണെ പോലെയാണ് ഇവ ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
വരും ദിവസങ്ങളില്‍ ഈ ഉല്‍ക്ക ഇനിയും വലുതാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇവയ്ക്ക് സ്ഥിരമായി ഒരു വലിപ്പമില്ലാത്തത് ശാസ്ത്രജ്ഞര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഉല്‍ക്ക ധാരാളം ഗ്യാസ് പുറന്തള്ളുന്നത് കൊണ്ടാണ് വലിപ്പമേറുന്നത് ബ്രിട്ടീഷ് ആസ്ട്രണോമി അക്കാദമിയിലെ വാനശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് മൈല്‍സ് പറയുന്നു.
അതുവഴി കൃത്യമായ ഒരു രൂപം ഇതിനുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. നമ്മുടെ സൗരയൂഥത്തിന് ഉള്ളിലേക്ക് ഇവ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഇവ സൂര്യനിലേക്ക് പതിയെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഇവ ഭൂമിയിലേക്ക് 2024 ഏപ്രില്‍ ഒന്നിന് എത്തുമെന്നാണ് കരുതുന്നത്. അതിന് ശേഷം 2095 വരെ ഇവ തിരിച്ചുവരില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications