Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിനെ തീർക്കാന്‍ നോക്കിയത് ഇറാനോ?: 2022 ലേതിന് പ്രതികാരം, രഹസ്യാന്വേഷണ വിവരം

തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയുമായ ട്രംപിനെ നേരെ നടന്ന വധശ്രമത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ്‌ ട്രംപിനെ നേരെ വെടിവെയ്പ്പുണ്ടാവുന്നത്.

135 മീറ്റർ മാത്രം അകലേയുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന തോമസ്‌ മാത്യു ക്രൂക്ക്സ് എന്ന ഇരുപതുകാരനാണ് ട്രംപിന് നേറെ നിറയൊഴിച്ചത്. ട്രംപിന്റെ അതേ പാർട്ടിക്കാരനാണ് ഇയാളും. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ആക്രമണ കാരണം പുറത്തുവരാതിരിക്കാനാണെന്ന തരത്തിലുള്ള വാദങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്.

trump-iran

ആക്രമണത്തിന്‌ തലേന്ന്‌ ക്രൂക്ക്‌സ്‌ പ്രാദേശിക സ്‌പോർട്‌സ്‌ ക്ലബ്ബിൽ പോയി വെടിവയ്ക്കാൻ പരിശീലച്ചിരുന്നതായുള്ള വിവരം അല്ലാതെ മറ്റ് വിവരങ്ങളൊന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതിനിടയില്‍ തന്നെയാണ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഡാലോചന നടത്തിയെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നത്. ചില അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ളവർ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് ട്രംപിനെതിരായ നീക്കം എന്ന നിലയിലായിരുന്നു മാധ്യമങ്ങളുടെ അവകാശവാദം.

മുൻ പ്രസിഡൻ്റിനെതിരായ ഇറാനിയൻ ഗൂഢാലോചനയെക്കുറിച്ച് ആഴ്ചകൾക്ക് മുമ്പ് യുഎസ് അധികാരികൾക്ക് ഒരു "മനുഷ്യ ഉറവിടത്തിൽ" നിന്ന് രഹസ്യാന്വേഷണം ലഭിച്ചിരുന്നുവെന്നാണ് സി എൻ എൻ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ട്രംപിനുനേരേയുള്ള ഇറാന്റെ വധഭീഷണിയുമായി അക്രമി തോമസ് ക്രിക്കിന് ഒരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് ഡ്രോൺ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ 2020ൽ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഇറാന്റെ ഭീഷണിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച് ഇറാന്‍ രംഗത്ത് വരികയും ചെയ്തു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായി നടന്ന വധശ്രമത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെടുത്താനുള്ള ശ്രമം വിദ്വേഷജനകമാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധികളും സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നു. ആരോപണം "തെളിവില്ലാത്തതും ദുരുദ്ദേശ്യപരവുമാണ്" എന്നാണ് ഇറാന്‍ പ്രതിനിധി അറിയപ്പെട്ടത്. ട്രംപിനെതിരായി സമീപകാലത്ത് നടന്ന സായുധ ആക്രമണത്തില്‍ പങ്കെന്ന ആരോപണത്തെ ഇറാൻ ശക്തമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനിയും പറഞ്ഞു.

അതിനിടെ അമേരിക്കന്‍ പ്രസിഡന്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള യാത്രക്കിടെയാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധയുടെ മിതമായ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുള്ളതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+