ഇസ്രായേൽ കരയുദ്ധത്തിന് ഒരുങ്ങുന്നു?; 24 മണിക്കൂറിനുള്ളിൽ ഗസയിലെ 10 ലക്ഷം പേർ ഒഴിയണമെന്ന് മുന്നറിയിപ്പ്
24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് യുഎന്നിനോട് ഇസ്രായേൽ. തെക്കൻ പ്രദേശത്തേക്ക് ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇസ്രായേൽ നീക്കത്തെ പൂർണമായും എതിർക്കുകയാണെന്നും വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം അസാധ്യമാണെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോൾ തന്നെ ദുരന്ത ഭൂമിയായ ഒരു പ്രദേശത്തെ സർവ്വനാശത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നമെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ ജീവനക്കാര്‍ക്കും, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാകുമെന്നാണ് ഇസ്രായേൽ അറിയിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസയിലെ ജനസംഖ്യയുടെ പകുതിയിലധികവും വടക്കൻ മേഖലയിലാണ് കഴിയുന്നത്. പരിക്കേറ്റ നൂറ് കണക്കിന് ആളുകൾ ഉൾപ്പെടെ 10 ലക്ഷം പേര്‍ക്കാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
അതേസമയം നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനാണ് ആളുകളെ മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ജോനാഥൻ
കോൺറിക്കസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.' യുദ്ധം പുരോഗമിക്കുകയാണ്. പോരാട്ടം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് ഞങ്ങൾ. അവിടെയുള്ള സാധാരണക്കാർ ഞങ്ങളുടെ ശത്രുക്കളല്ല, അവവരെ ആക്രമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങളോട് അവിടെ നിന്ന് ഒഴിയാൻ ഞങ്ങൾ ആവശ്യപ്പെടുന്നത്', കോൺറിക്കസ് പറഞ്ഞു.
എന്നാൽ പൗരൻമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ആഭ്യന്തര ഐക്യം തകർക്കാനും ലക്ഷ്യമിട്ടുള്ള പ്രചരണമാണ് ഇസ്രായേൽ നടത്തുന്നതെന്നായിരുന്നു മുന്നറിയിപ്പിനോടുള്ള ഹമാസിന്റെ പ്രതികരണം. ഇത്തരം പ്രചരണങ്ങളിൽ വീണ് പോകരുതെന്നാണ് പൗരൻമാരോട് ഞങ്ങളുടെ അഭ്യർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications