Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികശേഷി കൂട്ടാന്‍ സ്നേക്ക് വൈന്‍, വോഡ്കയും ചീസും; കിമ്മിന്‍റെ ആരോഗ്യം ഗുരുതരമായതിന് പിന്നില്‍..

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന്‍റെ വളരെ ഗുരുതരമായ നിലയില്‍ തുടരുകയാണെന്ന സംശയമായിരുന്നു സിഎന്‍എന്‍ ഉള്‍പ്പടേയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ ഉത്തരകൊറിയ ഇതുവരെ തയ്യാറായിട്ടില്ല. കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ പ്രതികരണം. എന്നാല്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ ശക്തമായി തുടരുകയാണ്. കിമ്മിന്‍റെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് വിനയായതെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറുത്തുവരുന്നുണ്ട്.

ഭക്ഷണപ്രിയന്‍

ഭക്ഷണപ്രിയന്‍

വളയേറെ ഭക്ഷണപ്രിയനായ ഒരു വ്യക്തിയാണ് കിം ജോങ് ഉന്‍. മദ്യത്തോടും സിഗരിറ്റിനോടുമുള്ള അദ്ദേഹത്തിന്‍റെ അമിത ആസക്തിയും രഹസ്യമല്ല. ധാരാളം ചീസും കഴിക്കുന്ന പതിവുണ്ടായിരുന്നു. ഈ ഭക്ഷണ രീതിയുടെ അപകടത്തെകുറിച്ച് ഡോക്ടര്‍മാര്‍ പലതവണ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല

ഇഷ്ട വിഭവം

ഇഷ്ട വിഭവം

ബെയര്‍ ഫൂട്ട് വൈനായിരുന്നു കിമ്മിന്‍റെ മറ്റൊരു ഇഷ്ട വിഭവം. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ഫൂട്ട് വൈന്‍ അദ്ദഹം കഴിക്കുമായിരുന്നു. ഒരു വര്‍ഷം മദ്യപാനത്തിനായി മാത്രം 230 കോടി രൂപ ഉത്തര കൊറിയന്‍ മേധാവി ചിലവഴിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിലയേറിയ വിദേശ മദ്യങ്ങള്‍

വിലയേറിയ വിദേശ മദ്യങ്ങള്‍

കിമ്മിനായി മാത്രം വിലയേറിയ വിദേശ മദ്യങ്ങള്‍ ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. മദ്യത്തില്‍ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശ ഇനമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടത്. റഷ്യന്‍ വോഡ്ക, ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്.

സ്നേക് വൈന്‍

സ്നേക് വൈന്‍

അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്ന വിശ്വാസമുള്ള സ്നേക് വൈനാണ് കിമ്മിന് പ്രിയപ്പെട്ട മറ്റൊരു പാനീയം. നെല്ലുള്‍പ്പടേയുള്ള ധാന്യങ്ങള്‍ വാറ്റിയെടുത്ത് ഉണ്ടാക്കുന്ന വൈനില്‍ വിഷപാമ്പുകളെക്കൂടിയിട്ട് തയ്യാറാക്കുന്നതാണ് ഇത്. ലഹരിക്ക് പുറമെ ചൈനീസ് പരമ്പരാഗത വൈദ്യത്തില്‍ മരുന്നായും സ്നേക്ക് വൈന്‍ ഉപയോഗിക്കുന്നുണ്ട്.

ഭക്ഷണക്രമത്തില്‍

ഭക്ഷണക്രമത്തില്‍

മൂർഖൻ പാമ്പിൽനിന്ന് നിർമിച്ചിരുന്ന സ്നേക്ക് വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നത്. പ്രോസസ് ചെയ്ത മീൻവിഭവങ്ങൾ, അമിത അളവിലുള്ള മാംസോത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവും അദ്ദേഹത്തിന്‍റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. ഇതുകൊണ്ട് തന്നെ കടുത്ത ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു.

മെഡിക്കല്‍ സംഘം

മെഡിക്കല്‍ സംഘം

അതേസമയം, ചൈനയില്‍ നിന്നും വിദഗ്ദ മെഡിക്കല്‍ സംഘം ഉത്തരകൊറിയയിലേക്ക് പുറപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യനില പരിശോധിക്കാനാണോ ഇവര്‍ പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉത്തര കൊറിയയോ ചൈനയോ പുറത്തുവിട്ടിട്ടില്ല. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+