ഐസിസ് നേതാവ് ഹാഫിസ് സയീദ് ഖാന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഐസിസ് നേതാവ് ഫാസിസ് സയീദ് ഖാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക. ജൂലായ് 26ന് നങ്ഗാര്‍ഹറില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു.
പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോതാവ് ഹാഫിസ് സയീദ് ഖാന്‍.

കഴിഞ്ഞ വര്‍ഷം നടത്തിയ വ്യോമാക്രമണത്തില്‍ ഖാന്‍ കൊല്ലപ്പെട്ടതായി രഹസ്യാനേഷ്വണ ഏജന്‍സികള്‍ വെളിപ്പെടുത്തിയെങ്കിലും ഐസിസ് ഇത് നിഷേധിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടു എന്നാണ് പറഞ്ഞത്.
ജൂലായ് 26ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഷിയ വിഭാഗക്കാരുടെ റാലിയ്ക്ക് നേരെ ഐസിസ് നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഭീകരനെ വധിച്ചത് എന്ന് അമേരിക്ക പറയുന്നു. കാബൂളില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications