ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
റോം:ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അറബിക് ന്യുസ് ഏജന്‍സിയായ അല്‍ അമാഖാണ് വിവരം പുറത്തു വിട്ടത്. ഐസിസ് അധീനതയിലുളള മൊസൂളില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിയ്ക്ക് പരിക്കേറ്റുവെന്ന് ഇറാഖ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെങ്കിലും ബാഗ്ദാദിയുടെ മരണവാര്‍ത്തയെ കുറിച്ച് അമേരിക്ക ഇനിയും പ്രതികരിച്ചിട്ടില്ല.
റംസാന്‍ മാസത്തിലെ അഞ്ചാം ദിവസമായ ഞായറാഴ്ച്ച സിറിയയിലെ റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ഖലീഫ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് അറബിക് വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു വിട്ട വിവരം. ബാഗ്ദാദി മൊസൂളിലേയ്ക്ക് കടന്ന വിവരം ലഭിച്ചതായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതായി സിഎന്‍എന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

യുഎസ് രണ്ടു കോടി ഡോളറാണ് അല്‍ ബാഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഇറാഖിലെ സമാറ സ്വദേശിയാണ് കൊല്ലപ്പെട്ട ബാഗ്ദാദി.












Click it and Unblock the Notifications