കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് രഹസ്യ താവളത്തില്‍ ഇറാഖ് ബോംബാക്രമണം: മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടു!

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ രഹസ്യ കേന്ദ്രത്തില്‍ യോഗം നടത്തുകയായിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു നേരെ ഇറാഖ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മുതര്‍ന്ന നേതാക്കളുള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ ഒളിച്ചുകഴിയുകയായിരുന്ന മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും ഇറാഖ് സൈന്യത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍ സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. സിറിയയിലെ അതിര്‍ത്തി പട്ടണമായ ഹജിനിലാണ് സംഭവം.

ഐ.എസ്സിന്റെ ഉപ യുദ്ധമന്ത്രി, മാധ്യമ തലവന്‍മാരിലൊരാള്‍, തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ സന്ദേശവാഹകന്‍, പോലിസ് തലവന്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ വര്‍ഷം വരെ ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗം നിയന്ത്രിച്ചിരുന്ന ഐ.എസ് ഭീകരരെ അമേരിക്കന്‍ സൈന്യത്തിന്റെയും പ്രാദേശിക സൈനികരുടെയും സഹായത്തോടെ ഇറാഖ് സൈന്യം പരാജയപ്പെടുത്തിയിരുന്നുവെങ്കിലും സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇവര്‍ ചേക്കേറുകയായിരുന്നു.

isis11-15

ഇത്തരമൊരു സാഹചര്യത്തില്‍ ഇറാഖിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഭീഷണിയായി തുടരുകയാണ് ഐഎസ്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെ സ്‌ഫോടനങ്ങളും ആക്രമണങ്ങളും പതിവാണ്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇറാഖ് തയ്യാറായത്. സിറിയന്‍ ഭരണകൂടത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നു ആക്രമണം.

തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഇറാഖിലെയും സിറിയയിലെയും ഭരണപ്രദേശങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ നേരിട്ടുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് ഗറില്ലാ യുദ്ധമുറകളിലേക്ക് നീങ്ങിയിരിക്കുകയാണ് ഐ.എസ്. പൂര്‍ണമായി ഇവരെ നശിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ ഭീഷണിയായി വീണ്ടും ഉയര്‍ന്നുവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇറാഖിന്റെ സൈനിക നടപടി.

English summary
Irag army attack isis hideouts kills many
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X