കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മറിയം വരുമോ?

Google Oneindia Malayalam News

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് പോകണമെന്ന ധീരമായ നിലപാടെടുത്ത ഷെരീഫിന്റെ മകള്‍ മറിയത്തിന് സോഷ്യല്‍ മീഡിയകളിലൂടെ അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്വിറ്റര്‍ എക്കൗണ്ടുകളിലൂടെ മറിയത്തിനെ ഇന്ത്യയിലേക്ക് ക്ഷണിയ്ക്കുന്നതിനുള്ള തിക്കും തിരക്കുമാണ് ഇപ്പോള്‍. ഇപ്പോഴില്ല, മറ്റൊരിക്കലാകട്ടെ. എന്നു മറിയ പലര്‍ക്കും മറുപടിയും നല്‍കി കഴിഞ്ഞു. എങ്കിലും ഷെരീഫിനൊപ്പം ഈ സുന്ദരിയുമെത്തുമെന്ന പ്രതീക്ഷയിലാണ് ചില ആരാധരെങ്കിലും.

മറിയം നവാസ് ഷെരീഫ്

മറിയം നവാസ് ഷെരീഫ്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും കല്‍സം നവാസിന്റെയും മകളാണ്.

പാകിസ്താന്‍ രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദു

പാകിസ്താന്‍ രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദു

പാകിസ്താന്‍ മുസ്ലീം ലീഗിന്റെ പ്രധാന നേതാക്കളിലൊരാളായി മറിയം വളര്‍ന്നു കഴിഞ്ഞു

വിദ്യാഭ്യാസം

വിദ്യാഭ്യാസം

പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം വിഖ്യാതമായ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റിനു പഠിയ്ക്കുകയാണ് ഈ സുന്ദരി.

വിവാഹം

വിവാഹം

പാകിസ്താന്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാറാണ് ഭര്‍ത്താവ്.

സേവനപ്രവര്‍ത്തനങ്ങളിലൂടെ തുടക്കം

സേവനപ്രവര്‍ത്തനങ്ങളിലൂടെ തുടക്കം

പാകിസ്താനിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് ഷെരീഫിന്റെത്. മുത്തച്ഛന്‍ മുഹമ്മദ് ഷെരീഫ് സ്ഥാപിച്ച ഷെരീഫ് ട്രസ്റ്റിന്റെ മുഖ്യനടത്തിപ്പുകാരിയാണ് മറിയം.

 രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം

രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം

ഏപ്രില്‍ 2012ല്‍ ന്യൂസ് വീക്കില്‍ വന്ന ഒരു ലേഖനത്തോടെയാണ് മറിയം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് മറിയം പ്രഖ്യാപിക്കുകയായിരുന്നു.

യൂത്ത് ബിസിനസ് ലോണ്‍

യൂത്ത് ബിസിനസ് ലോണ്‍

യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പാക് സര്‍ക്കാര്‍ ആവിഷ്‌കരിച്ച യൂത്ത് ബിസിനസ് ലോണ്‍ സ്‌കീം നോക്കി നടത്തുന്നത് മറിയമാണ്.

English summary
Is Maryam nawaz sharif coming to India? Whos is Maryam?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X