കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേയും ഇന്ത്യയേയും ലക്ഷ്യമിട്ട് ഗള്‍ഫില്‍ വന്‍ വര്‍ഗ്ഗീയ പ്രചാരണം: എല്ലാത്തിനും പിന്നില്‍ ഐസ്ഐ

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊറോണ വൈറസ് രോഗം പരത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുയാണെന്ന ആരോപണവുമായി പൊലീസ് മേധാവി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വൈറസ് ബാധിതരായ ആളുകളെ കശ്മീരിലേക്കു കടത്താൻ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. ഗുരുതരമായ വൈറസ് ബാധ കശ്മീരിലെ ജനങ്ങൾക്കിടയിൽ പടര്‍ത്താനാണ് അവരുടെ നീക്കമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കോവിഡിന്‍റെ മറവില്‍ പാകിസ്താന്‍ അന്തര്‍ദേശിയ തലത്തില്‍ ഇന്ത്യക്കെതിരെ നീക്കം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണം പാകിസ്താന്‍ നടത്തുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

ചാരസംഘടനയുടെ സഹായത്തോടെ

ചാരസംഘടനയുടെ സഹായത്തോടെ

പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. മോദിയെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പ്രധാനമായും ഗള്‍ഫ് മേഖലയിലാണ് ഇന്ത്യാ വിരുദ്ധരുടെ പ്രവര്‍ത്തനം.

പ്രത്യേക സംഘങ്ങള്‍

പ്രത്യേക സംഘങ്ങള്‍

പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനായി പ്രവര്‍ത്തിക്കുന്ന നിരവധി ട്രോള്‍ അക്കൗണ്ടുകളുടെ പട്ടിക ഇന്ത്യന്‍ ഏജന്‍സി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇസ്ലാമോഫോബിയയെന്ന പ്രചാരണം നടത്താന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബുധനാഴ്ച സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.

മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം

മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം

ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ഷെയിംഓണ്‍മോദി', ‘കയോസ്ഇന്‍ഇന്ത്യ' തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.

ഐഎസ്‌ഐ

ഐഎസ്‌ഐ

ഇന്ത്യയില്‍ മുസ്ലിം വ്യക്തികള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങളും ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുകയെന്ന പ്രചാരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കശ്മീര്‍ അടക്കുമുള്ള വിഷയത്തില്‍ ഇന്ത്യക്കെതിരെ ഐഎസ്‌ഐ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

മാറുന്ന അക്കൗണ്ട്

മാറുന്ന അക്കൗണ്ട്

ആദ്യം @pak_fauj എന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ അക്കൗണ്ട് പിന്നീട് @SayyindaMona എന്നാക്കി. ഇതിന്റെ പ്രൊഫൈല്‍ ചിത്രം ഒരു അറബിയായ Mona Bint Fahd Al Saeed @MonaFahad13 എന്നാക്കി. ഈ അക്കൗണ്ടിലെ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നിരവധി ബോട്ടുകള്‍ ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്ന ക്ലാസിഫൈഡ് ജേണല്‍ പോസ്റ്റ് എന്ന ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും വ്യക്തമായിരുന്നു.

മാറിത്തുടങ്ങിയത്

മാറിത്തുടങ്ങിയത്

നേരത്തെ പാക് അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യാ വിരുദ്ധവും നരേന്ദ്ര മോദി വിരുദ്ധവുമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ഈ അക്കൗണ്ടുകള്‍ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിലേക്കു ചുവടുമാറിയത്.

ചാനലിലിരുന്ന് വിഷം ചീറ്റുകയാണ് അയാള്‍; അര്‍ണബ് ചെയ്യുന്നത് വലിയ അപകടം, ഇത് അഭിപ്രായ സ്വാതന്ത്രമല്ലചാനലിലിരുന്ന് വിഷം ചീറ്റുകയാണ് അയാള്‍; അര്‍ണബ് ചെയ്യുന്നത് വലിയ അപകടം, ഇത് അഭിപ്രായ സ്വാതന്ത്രമല്ല

 ഗൂഗിളിലും പ്രതിസന്ധി; മാര്‍ക്കറ്റിങ് ബഡ്ജറ്റ് പകുതിയോളം കുറച്ചു, പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു ഗൂഗിളിലും പ്രതിസന്ധി; മാര്‍ക്കറ്റിങ് ബഡ്ജറ്റ് പകുതിയോളം കുറച്ചു, പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു

English summary
is pakistan behind cyber war against modi and india?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X