കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍മിറയിലെ പുരാതന റോമന്‍ ആരാധനാലയം ഐസിസ് തകര്‍ത്തു, എന്തിന് വേണ്ടി? വീഡിയോ കാണൂ

Google Oneindia Malayalam News

ദമാസ്‌കസ്: പാല്‍മിറയിലെ പുരാതന റോമന്‍ ആരാധാനലായവും ഐസിസ് തകര്‍ത്തു . പാല്‍മിറ പിടിച്ചടക്കിയ ശേഷം ഒട്ടേറെ ആരാധനാലായങ്ങള്‍ ഐസിസ് നശിപ്പിച്ചിരുന്നു . ഇക്കൂട്ടത്തില്‍ അവസാനത്തേതാണ് പുരാതന റോമന്‍ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ആരാധനാലയം .

പുരാതന റോമന്‍ ആരാധനാലയമായ പാല്‍മിറിയിലെ ടെംമ്പിള്‍ ഓഫ് ബെല്‍ ആണ് ഐസിസ് ഭാഗികമായി തകര്‍ത്തത് . സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏറെ ചരിത്ര പ്രധാന്യമുള്ള പാല്‍മിറ പിടിച്ചടക്കിയത് മാത്രമല്ല കൊലപാതകത്തിനുള്ള വേദിയാക്കി മാറ്റുകയും ചെയ്തു ഐസിസ് .

ISIS

കഴിഞ്ഞയാഴ്ചയാണ് ടെംമ്പിള്‍ ഓഫ് ബാല്‍ ഷാമിന്‍ ഐസിസ് തകര്‍ത്തത് . ഇതിന് പിന്നാലെയാണ് വീണ്ടും പുരാതന ആരാധനാലയങ്ങള്‍ ഐസിസ് തകര്‍ത്തത് . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സൈനികരുടേയും പൊതു വിചാരണയും വധശിക്ഷയും പോലും പാല്‍മിറയില്‍ വച്ച് നടത്താറുണ്ട് . ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടും മുന്‍പ് സിറിയയില്‍ ഒട്ടേറെ സന്ദര്‍ശകര്‍ പാല്‍മിറ സന്ദര്‍ശിയ്ക്കാന്‍ എത്തിയിരുന്നു .

English summary
Islamic State partially destroys ancient Roman temple in Syria's Palmyra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X