കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാഡനും അമ്മയും പറ്റിക്കുകയായിരുന്നോ, പ്രായം 9 അല്ല പതിനട്ടെന്ന് പ്രചാരണം; സത്യാവസ്ഥ എന്ത്

Google Oneindia Malayalam News

''എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരൂ...'' ഈ കരച്ചില്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും അത് കേട്ടവര്‍ ഒന്നും ഇതുവരെ മുക്തരായിട്ടുണ്ടാകില്ല. ഉയരക്കുറവിന്‍റെ പേരില്‍ കൂട്ടുകാരില്‍ നിന്നും പരിഹാസം നേരിടേണ്ടി വന്ന കുഞ്ഞ് ക്വഡന്‍റെ നൊമ്പരം ലോക ജനയതയെ ആകെ കണ്ണീരണയിച്ചു.

ക്വാഡന്‍റെ കരച്ചില്‍ അവന്‍റെ അമ്മ സാമൂഹ്യമാധ്യമങ്ങളിലുടെ പങ്കു വെച്ചതോടെ നിരവധി പ്രമുഖര്‍ അടക്കം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ക്വാഡന് പിന്തുണയുമായി രംഗത്ത് എത്തി. എന്നാല്‍ ഇതിനിടയിലും ചിലര്‍ ക്വാഡനും അമ്മയ്ക്കും എതിരെ അപവാദ പ്രചാരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഒന്‍പതല്ല

ഒന്‍പതല്ല

ക്വാഡന്‍റെ പ്രായം അവന്‍റെ അമ്മ അവകാശപ്പെടുന്നത് പോലെ ഒന്‍പതു വയസ്സല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപിക്കുന്നത്. അവന്‍ പ്രായപൂര്‍ത്തിയായ കുട്ടിയാണെന്നും ക്വാഡനും അമ്മയും ചേര്‍ന്ന് മറ്റുള്ളവരെ പറ്റിക്കുകയായിരുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു.

വീഡിയോ തട്ടിപ്പാണെന്നും

വീഡിയോ തട്ടിപ്പാണെന്നും

ക്വഡന്‍റെ അമ്മ യറാഖ ബെയ്ല്‍സ് മുമ്പ് പങ്കുവെച്ച ചിത്രങ്ങളില്‍ അവന് പ്രായം പതിനെട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ക്വാഡന്‍റെ വീഡിയോ തട്ടിപ്പാണ്. അവനൊരു ഇന്‍സ്റ്റഗ്രാം സെലിബ്രറ്റിയാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.

വാസ്തവ വിരുദ്ധം

വാസ്തവ വിരുദ്ധം

ഇത്തരത്തില്‍ ക്വാഡനും അമ്മയ്ക്കുമെതിരെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ട്വിറ്ററില്‍ നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണകളെല്ലാം തികച്ചും വാസ്തവ വിരുദ്ധമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ക്വാഡന്‍റെ ജന്മദിനവും ചെറുപ്പത്തിലെ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം ഇതിനു തെളിവായി നിരത്തുന്നു.

പിന്തുണ

പിന്തുണ

യറാഖ അമ്മ പങ്കുവെച്ച വീഡിയോ വൈറലായതോടെ ഹോളിവുഡ് സൂപ്പര്‍ താരം ഹ്യൂജ് ജാക്ക്മാന്‍, കൊമേഡിയന്‍ ബ്രാഡ് വില്യംസ് അടക്കമുളളവര്‍ ക്വാഡന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരം കളിയാക്കലുകള്‍ നല്ലതല്ലെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ക്വാഡന്‍, നീ കരുതുന്നതിനേക്കാള്‍ കരുത്തനാണ് എന്നുമാണ് ഹ്യൂജ് ട്വിറ്ററില്‍ കുറിച്ചത്.

ടീമിനെ ആനയിച്ചത്

ടീമിനെ ആനയിച്ചത്

യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസ്, ക്വാഡനു വേണ്ടി ഒന്നേകാൽ കോടി രൂപയായിരുന്നു സമാഹരിച്ചത്. ഓസ്ട്രേലിയൻ നാഷണൽ റഗ്ബി ലീഗിന്റെ ഓൾ-സ്റ്റാർസ് ടീമിനെ ക്വീൻസ്‌ലാൻഡിൽ നടന്ന മത്സരത്തിലേക്ക് ടീമിനെ ആനയിക്കാനും ക്വാഡന് അവസരം ലഭിച്ചിരുന്നു.

 56% ഇന്ത്യക്കാരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നു; ഒബാമയ്ക്ക് അടുത്ത്, സര്‍വെ റിപ്പോര്‍ട്ട് 56% ഇന്ത്യക്കാരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നു; ഒബാമയ്ക്ക് അടുത്ത്, സര്‍വെ റിപ്പോര്‍ട്ട്

ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരുംബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരും

English summary
Is Quaden Bayles 19 Years Old? This is what is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X