വ്യാപാരയുദ്ധം അവസാനിക്കുന്നു? ചൈനയ്ക്കെതിരെ പകരച്ചുങ്കം കുറക്കുമെന്ന് ട്രംപ്
ചൈനയ്ക്കെതിരായ പകരച്ചുങ്കം കുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 145 ശതമാനം എന്നത് ഉയർന്ന ചുങ്കമാണ്. ഇനി ചൈന അത്രയും ഉയർന്ന ചുങ്കം നൽകേണ്ടി വരില്ല. എന്നാൽ പകരച്ചുങ്കം പൂർണമായും ഇല്ലാതാക്കില്ല, ട്രംപ് പറഞ്ഞു. യുഎസ്-ചൈന വ്യാപാരയുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം.
ഇരുരാജ്യങ്ങളിലും തമ്മിൽ മികച്ച വ്യാപാരകരാർ ഉണ്ടാക്കാൻ സാധിച്ചാൽ പകരച്ചുങ്കവും കുറയും. ഞങ്ങളും അവരും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ നോക്കാം എന്താണ് സംഭവിക്കുന്നതെന്ന്', ട്രംപ് പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം മൂന്ന് തവണയാണ് ചൈനയ്ക്കെതിരായ പകരച്ചുങ്കം ഉയർത്തിയത്. ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ ചുങ്കത്തിനെതിരെ ചൈന പ്രതിഷേധം അറിയിച്ചതിന് തൊട്ട് പിന്നാലെ വീണ്ടും തീരുവ 104 ശതമാനമായി ഉയർത്തുകയായിരുന്നു.

ഇതിനിടെ മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം താത്കാലികമായി മരവിപ്പിക്കുകയാണ് ട്രംപ് ഭരണകുടം അറിയിച്ചു. എന്നാൽ ചൈനയ്ക്ക് ഇളവുണ്ടാകില്ലെന്നും 125 ശതമാനമായി ചൈനയ്ക്ക് മേലുള്ള ചുങ്കം ഉയർത്തുകയാണെന്നും ട്രംപ് പറഞ്ഞു. ഇതിന് ശേഷം വീണ്ടും ചുങ്കം 245 ശതമാനം ആക്കി ഉയർത്തിയതായും വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടയിൽ ചൈനയും യുഎസിന് മറുപടി നൽകിയിരുന്നു. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷ്ണറും അറിയിച്ചിരുന്നു. അതേസമയം 245 ശതമാനം താരിഫ് ഉയർത്തിയതോടെ കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്. യു എസ് കൂടുതൽ താരിഫുകൾ ചുമത്തുന്നത് തുടർന്നാൽ അത് സാമ്പത്തികമായി അർത്ഥ ശൂന്യമായ നടപടിയായി പോകും. മാത്രമല്ല ലോക സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ ഈ നീക്കം തമാശയാകും എന്നാണ് ചൈന വ്യക്തമാക്കിയത്.
കഠിനാധ്വാനത്തിലൂടെയാണ് കഴിഞ്ഞ 70 വർഷമായി ചൈന വികസനം സാധ്യമാക്കുന്നത്. മറ്റൊരു രാജ്യത്തിന്റേയും കൈത്താങ്ങിലൂടെയല്ല, അതുകൊണ്ട് തന്നെ അന്യായമായ അടിച്ചമർത്തലുകളെ ഭയപ്പെടുന്നില്ല. ഇനി യുഎസ് ഉത്പന്നങ്ങൾക്ക് ചൈനയിൽ വിപണി ഉണ്ടാകില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വ്യക്തമാക്കിയിരുന്നു.
അതേസമയം തീരുവ കുറക്കുമെന്ന ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഒരേ സമയം സമ്മർദ്ദം ചെലുത്തുകയും കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്ന് പറയുകയും ചെയ്യുന്നതിന് എന്ത് അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം ചോദിച്ചു. ' ഇതല്ല ചൈനയോട് ഇടപെടേണ്ട രീതി, ഇതൊരിക്കലും ശരിയാവില്ല. സമത്വത്തിന്റേയും പരസ്പരം പ്രയോജനപ്രദമായ രീതിയിലുമാണ് ചൈനയുമായി സംഭാഷണം നടത്താൻ യു എസ് തയ്യാറാകേണ്ടത്, മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള സമീപനം മാത്രമേ ഭാവിയിൽ മികച്ച വ്യാപാര കരാറിലേർപ്പെടാൻ ഇരുരാജ്യങ്ങളേയും സഹായിക്കൂവെന്ന് ചൈന മുന്നറിയിപ്പും നൽകി. അതേസമയം യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ചൈന ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
ഇറക്കുമതിക്ക് നികുതി ചുമത്തുന്നതിലൂടെ തദ്ദേശ വ്യവസായത്തെ ശക്തിപ്പെടുത്തുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. എന്നാൽ വ്യാപാരയുദ്ധം ആഗോള വിപണിയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
ഫെഡറൽ റിസർവ് അധ്യക്ഷനെ പുറത്താക്കില്ല; ഡൊണാൾഡ് ട്രംപ്
യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവലിനെ പുറത്താക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കാൻ ഞാൻ ആലോചിക്കുന്നില്ല. പലിശനിരക്ക് കുറക്കുന്നതിൽ അദ്ദേഹം കാര്യക്ഷമമായി ഇടപെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിരക്ക് കുറക്കാൻ മികച്ച സമയം ആണിതെന്നും ട്രംപ് പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക നടപടി പണപ്പെരുപ്പത്തിന് കാരണമായെന്ന് പവൽ അടുത്തിടെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications