ഐസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആത്മഹത്യ ബോംബറെ കാണണോ...
ദമാസ്‌കസ്: ഐസിസ് തീവ്രവാദികള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരന്‍മാരെന്ന പേരെടുത്തുകഴിഞ്ഞു. എന്നാല്‍ അവര്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ ഉപയോഗിക്കുന്നു എന്നറിയുമ്പോഴാണ് ലോകം മൂക്കത്ത് വിരല്‍വച്ച് പോകുന്നത്.
കണ്ടാല്‍ 14 വയസ്സ് പോലും പ്രായം തോന്നാത്ത ഒരു ആണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാവിഷയം. എന്താണ് ഈ പയ്യന്റെ പ്രത്യേകതയെന്നല്ലേ...

ഐസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജിഹാദി ഇവനാണത്രെ. പേര് അബു അല്‍ ഹസ്സന്‍ അല്‍ ഷാമി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വലിയ ലോറി ഇവന്‍ ഒറ്റക്ക് പൊട്ടിത്തെറിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
'ആയിഷയുടെ പ്രതികാരത്തിന് വേണ്ടിയുള്ള യുദ്ധം' എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഇറാഖിലെ സലാഹുദ്ദീന്‍ പ്രവിശ്യയില്‍ സ്‌ഫോടനം നടത്തിയ സിറിയന്‍ ആത്മഹത്യാ സക്വാഡിലെ അംഗമായിരുന്നു ഈ കുട്ടി എന്നാണ് കരുതുന്നത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ലോറിയുടെ മുന്‍ സീറ്റില്‍ ഇരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. അവന്റെ കയ്യില്‍ ബോംബുകളും ഗ്രനേഡുകളും കാണാം. സീറ്റിനടുത്ത് ഒരു എകെ 47 തോക്കിന്റെ കുഴലും ദൃശ്യമാണ്.
ലോറി പൊട്ടിത്തെറിക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. അബു അല്‍ ഹസ്സന്‍ സ്വയം പൊട്ടിത്തെറിച്ച സ്‌ഫോടനത്തില്‍ നിരവധി ഇറാഖി സൈനികരും കൊല്ലപ്പെട്ടു. സലാഹുദ്ദീനിലെ പുരാതന നഗരമായ സമാരയിലാണ് സ്‌ഫോടനം നടന്നത്. ഈ പ്രദേശം ഇപ്പോഴും ഇറാഖ് സൈന്യത്തിന്റെ കയ്യിലാണ്.
ലോകം ഞെട്ടലോടെയാണ് ഈ ചിത്രങ്ങള്‍ കണ്ടത്. അബു അല്‍ ഹസ്സന്റെ വയസ്സ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഈ കുട്ടി തന്നെ ആണോ ആത്മഹത്യാ ബോംബറായി നാശം വിതച്ചതെന്നതിന് ഐസിസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.












Click it and Unblock the Notifications