Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സീബ്രാലൈന്‍..! തുടരെ അപകടങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റോഡ് അപകടങ്ങളില്‍ മിക്കതും സംഭവിക്കുന്നത് അശ്രദ്ധയും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതും മൂലമാണ് സംഭവിക്കുന്നത്. അക്കാര്യം അരക്കിട്ടുറപ്പിക്കുന്നതാണ് ബ്രിട്ടനില്‍ നിന്ന് പുറത്ത് വരുന്ന ദൃശ്യങ്ങള്‍. കാല്‍നട യാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യാനായുള്ള സീബ്രാ ലൈനിലൂടെ നടന്ന് പോകുമ്പോള്‍ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതെല്ലാം ഒരേ സീബ്രാ ലൈനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്നുള്ളതാണ് ഏവേരയും അമ്പരിപ്പിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും അപകടകരമായ സീബ്രാ ക്രോസിംഗ് ആണോ ഇത് എന്നുള്ള ചോദ്യങ്ങളും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്. ട്വിറ്ററില്‍ ജെറമി വൈന്‍ എന്നയാളാണ് ഇതിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

1

Image Credit- Twitter@Jeremy Vine

എല്ലാ ദൃശ്യങ്ങളും കാല്‍നടയാത്രക്കാര്‍ സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വാഹനം വന്ന് ഇടിക്കുന്നതാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള നാല് വീഡിയോ ആണ് ട്വിറ്ററില്‍ ജെറമി വൈന്‍ പങ്കുവെച്ചിരിക്കുന്നത്. ബ്രാഡ്ഫോര്‍ഡിലെ സീബ്രാ ക്രോസിംഗിലാണ് അപകടം എല്ലാം നടക്കുന്നത്. തിരക്കേറിയ ബ്രാഡ്ഫോര്‍ഡ് ഔട്ടര്‍ റിംഗ് റോഡില്‍ സ്‌പെന്‍സര്‍ റോഡിന്റെ ജംഗ്ഷനു സമീപമുള്ള നഗരത്തിലെ ഹോര്‍ട്ടണ്‍ ഗ്രാഞ്ച് റോഡിലെ ക്രോസിംഗിലാണ് അപകടം തുടര്‍ക്കഥയാകുന്നത്.

2

Image Credit-Twitter@Jeremy Vine

ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി വാഹനം നിര്‍ത്തി കൊടുക്കണം എന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ ക്രോസിംഗിന് അടുത്തെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ അത് ശ്രദ്ധിക്കുകയോ വാഹനം വേഗത കുറക്കുയോ ചെയ്യുന്നില്ല എന്നാണ് വീഡിയോകളില്‍ വ്യക്തമാകുന്നത്. ഡ്രൈവര്‍മാരും റൈഡര്‍മാരും കടന്നുപോകാന്‍ കാത്തുനില്‍ക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കുകയും സീബ്രാ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി നല്‍കുകയും വേണം എന്നാണ് നിയമത്തില്‍ പറയുന്നത്.

3

ജെറമി വൈന്‍ പങ്കുവെച്ച വീഡിയോകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അദ്ദേഹം ഏറ്റവും ഒടുവില്‍ പങ്കുവെച്ച വീഡിയോ 70000-ലധികം പേര്‍ കണ്ടിട്ടുണ്ട്. അതേസമയം വീഡിയോയില്‍ ചിലര്‍ റോഡിലൂടെ ആളുകള്‍ സീബ്രാ ക്രോസിംഗിലൂടെ സൈക്കിള്‍ ഓടിച്ച് പോകുന്നതിനേയും കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം അപകടം ഇവിടെ നിത്യസംഭവമാണ് എന്നും പക്ഷേ കൗണ്‍സിലര്‍മാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

4

ആരെങ്കിലും അപകടത്തില്‍ മരിച്ചാല്‍ മാത്രമെ ഇടപെടൂ എന്നാണോ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. സമീപത്ത് തന്നെ സ്‌കൂള്‍ ഉള്ളതിനാല്‍ സീബ്രാ ക്രോസിങ്ങിന് പകരം പെലിക്കന്‍ ക്രോസിംഗ് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രശ്‌നം എത്രത്തോളം ഗുരുതരമാണ് എന്ന് തെളിയിക്കാനാണ് സി സി ടി വി സ്ഥാപിച്ചത്. എന്നാല്‍ എന്നിട്ടും അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.

വീഡിയോ ഇവിടെ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+