കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് ഭീഷണി തടയാന്‍ സിറിയന്‍ അതിര്‍ത്തിയില്‍ ഇറാഖ് സുരക്ഷാവേലി നിര്‍മിക്കുന്നു

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കടന്നുകയറ്റവും ആക്രമണങ്ങളും തടയാന്‍ ഇറാഖ് ഭരണകൂടം സിറിയന്‍ അതിര്‍ത്തിയില്‍ സുരക്ഷാവേലി നിര്‍മാണം തുടങ്ങി. ആറ് മീറ്റര്‍ വീതിയുള്ള കിടങ്ങ് ഉള്‍പ്പെടെയുള്ളതാണ് കമ്പികൊണ്ടുള്ള സുരക്ഷാ വേലി. കഴിഞ്ഞ നവംബറില്‍ ഐ.എസ്സില്‍ നിന്ന് ഇറാഖ് സൈന്യം പിടിച്ചെടുത്ത അതിര്‍ത്തി പട്ടണമായ അല്‍ ഖൈം മുതല്‍ വടക്കുഭാഗത്തേക്ക് 20 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ മതില്‍ പണിയുന്നത്.

ഭീകരര്‍ക്കോ കള്ളക്കടത്തുകാര്‍ക്കോ നുഴഞ്ഞുകയറ്റക്കാര്‍ക്കോ രാജ്യത്തിലേക്ക് കടക്കാന്‍ സാധിക്കാത്തവിധമുള്ള ശക്തമായ സുരക്ഷാ മതിലാണ് ഒരുക്കുന്നതെന്ന് അന്‍ബാര്‍ പ്രവിശ്യയിലെ അതിര്‍ത്തി സേനാ വക്താവ് അന്‍വര്‍ ഹാമിദ് നായിഫ് പറഞ്ഞു. ഭീകരരുടെ കടന്നുകയറ്റം തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചുവരുന്നതായും അതിര്‍ത്തി രക്ഷാസേനാ കമാന്റര്‍ മേജര്‍ ജനറല്‍ ഹാമിദ് അബ്ദുല്ല ഇബ്രാഹീം പറഞ്ഞു.

iraq

2014ല്‍ മിന്നലാക്രമണത്തിലൂടെ ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗം കീഴടക്കിയ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് തങ്ങളുടെ ഭാഗങ്ങള്‍ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചത്. അതേസമയം, കിഴക്കന്‍ സിറിയയിലെ വിശാലമായ മരുഭൂമിയില്‍ താവളമടിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സൈന്യം ഇറാഖിനകത്ത് ആക്രമണം നടത്തുന്നത് പതിവാണ്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ മതില്‍ നിര്‍മിക്കുന്നത്. ഇറാഖി സൈന്യത്തിന്റെയും ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ അവരെ സഹായിച്ച അമേരിക്കന്‍ സൈന്യത്തിന്റെയും മേല്‍നോട്ടത്തിലാണ് സുരക്ഷാ വേലി നിര്‍മാണം നടക്കുന്നതെന്നും നായിഫ് അറിയിച്ചു. വേലി നിര്‍മാണം ഫലപ്രദമാണെന്ന് കാണുന്ന പക്ഷം 600 കിലോമീറ്ററോളം വരുന്ന സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ മുഴുവനുമായി അത് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ് തടവുകാരാക്കിയ എട്ട് സിവിലയന്‍മാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം വടക്കന്‍ ബഗ്ദാദിലെ ഹൈവെയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇറാഖ് ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 ഐ.എസ് തടവുകാരെ തൂക്കിക്കൊന്നുകൊണ്ടാണ് ഇറാഖ് ഇതിന് പ്രതികാരം ചെയ്തത്.

English summary
is threat un iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X