കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ പുതിയ റിക്രൂട്ടര്‍ ഡൊണാള്‍ഡ് ട്രംപ്!!! ഞെട്ടണ്ട, സംഗതി സത്യമായേക്കും

ട്രംപിന്റെ ഇസ്ലാം വിരുദ്ധ നടപടികള്‍ തന്നെ ആയിരിക്കും ഇനിയുള്ള ദിനങ്ങളില്‍ ഐസിസിലേക്ക് ആളെ കൂട്ടുക

Google Oneindia Malayalam News

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിന് ശേഷം ഉള്ള നടപടികളെ ലോകം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക വിരുദ്ധതയും വംശീയതും ഒക്കെ ആണ് ട്രംപിന്റെ മുഖമുദ്രകള്‍ എന്ന് നേരത്തേ വെളിവാക്കപ്പെട്ടതാണ്. ഐസിസിന്റെ കാര്യത്തില്‍ ട്രംപ് എന്ത് സ്വാധീനമാകും സൃഷ്ടിക്കുക എന്ന കാര്യത്തിലാണ് ഇനി സംശയം.

ഇസ്ലാമിക തീവ്രവാദത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കും എന്ന് സത്യപ്രതിജ്ഞയില്‍ തന്നെ പറഞ്ഞ ആളാണ് ട്രംപ്. എന്നാല്‍ ആ ട്രംപ് തന്നെ ഐസിസിന്റെ യുദ്ധങ്ങള്‍ക്ക് കാരണക്കാരനാകുമോ?

ഐസിസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ഐസിസിനെ ഉണര്‍ത്തുന്ന റിക്രൂട്ടറുടെ പദവി ആയിരിക്കും ഒരുപക്ഷേ ട്രംപിന് ചരിത്രം ചാര്‍ത്തിക്കൊടുക്കുക. വേറുതേ പറയുന്നതല്ല, നാച്വര്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നതാണ്.

ഏഴ് മുസ്ലീം രാജ്യങ്ങള്‍

ഏഴ് മുസ്ലീം രാജ്യങ്ങള്‍

ലോകത്തെ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. പ്രകടമായ ഇസ്ലാം വിരുദ്ധത പ്രകടമാക്കുന്നതാണിത്.

സിറിയക്കാര്‍ക്ക് പ്രവേശനമില്ല

സിറിയക്കാര്‍ക്ക് പ്രവേശനമില്ല

സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാം നഷ്ടപ്പെട്ട് ജീവിതം തേടിയെത്തുന്ന അഭയാര്‍ത്ഥികളോട് ഇത്തരം സമീപനം എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

എല്ലാം അമേരിക്കയുടെ സുരക്ഷയ്ക്ക് വേണ്ടി?

എല്ലാം അമേരിക്കയുടെ സുരക്ഷയ്ക്ക് വേണ്ടി?

തീവ്രവാദി ആക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാല്‍ അമേരിക്കയെ കൂടുതല്‍ ശത്രുപക്ഷത്ത് നിര്‍ത്താനെ ഇത് ഉപകരിക്കൂ.

സിറിയയിലും ഇറാഖിലും ഐസിസ് തളരുന്നു

സിറിയയിലും ഇറാഖിലും ഐസിസ് തളരുന്നു

ഐസിസിന്റെ കാര്യത്തില്‍, അവര്‍ ഏറ്റവും അധികം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയം ആണ് ഇത്. മൊസ്യൂളില്‍ അവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്.

തീവ്രവാദികളെ പ്രോകപിപ്പിക്കാന്‍

തീവ്രവാദികളെ പ്രോകപിപ്പിക്കാന്‍

മനസ്സില്‍ അല്‍പം തീവ്രവാദ ചിന്തയുണ്ടെങ്കില്‍ അതിനെ ആളിക്കത്തിക്കുന്ന രീതിയിലാണ് ട്രംപിന്റെ പെരുമാറ്റം എന്ന് സംശയിക്കേണ്ടിരിയിക്കുന്നു. അങ്ങനെയെങ്കില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും ശക്തമാവുക ട്രംപിന്റെ കാലത്ത് തന്നെ ആയിരിക്കും.

റിക്രൂട്ടറുടെ പദവി കിട്ടുമോ?

റിക്രൂട്ടറുടെ പദവി കിട്ടുമോ?

ഒരു സംഘടനയിലേക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിലേക്ക് ആളുകളെ എടുക്കുന്ന, അല്ലെങ്കില്‍ ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിയാണല്ലോ റിക്രൂട്ടര്‍. അങ്ങനെയെങ്കില്‍ ഇനി വരുംനാളുകളില്‍ ഐസിസിന്റെ ഏറ്റവും വലിയ റിക്രൂട്ടര്‍ ആയി ട്രംപ് മാറിയേക്കാം.

അമേരിക്ക ഇസ്ലാമുമായി യുദ്ധത്തിന്?

അമേരിക്ക ഇസ്ലാമുമായി യുദ്ധത്തിന്?

അമേരിക്ക ഇസ്ലാമുമായി യുദ്ധത്തിലാണ് എന്നൊരു സന്ദേശമാണ് ട്രംപിന്റെ ചെയ്തികള്‍ നല്‍കുന്നത്. ഇത് തീവ്രവാദ സംഘങ്ങളെ കൂടുതല്‍ ഉത്തേജിതരാക്കും എന്നാണ് അമേരിക്കയിലെ തന്നെ ഒരു വിഭാഗം സംശയിക്കുന്നത്.

ഒബാമയുടെ കാലത്ത്

ഒബാമയുടെ കാലത്ത്

ബരാക്ക് ഒബാമയുടെ കാലത്താണ് ഐസിസ് ശക്തി പ്രാപിക്കുന്നത്. അവരുടെ ശക്തി ക്ഷയിക്കുന്നതും ഒബാമഭരണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ഒബാമ ഒരിക്കലും ഇസ്ലാമിനെ ശത്രുവായി പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ് സത്യം.

 ഇസ്ലാം ഒന്നിക്കും... ട്രംപിനെതിരെ?

ഇസ്ലാം ഒന്നിക്കും... ട്രംപിനെതിരെ?

ട്രംപിന്റെ നിലപാടുകള്‍ ഇത്തരത്തിലാണ് തുടര്‍ന്ന് പോകുന്നത് എങ്കില്‍ ആഗോള തലത്തില്‍ തന്നെ ഇസ്ലാമിക രാഷ്ട്രങ്ങളുടേയും തീവ്രവാദ സംഘങ്ങളുടേയും ഏകീകരണത്തിനുള്ള സാധ്യതകള്‍ പോലും തള്ളിക്കളയാന്‍ പറ്റില്ല.

അമേരിക്കക്കാര്‍ക്ക് തന്നെ ഭയം

അമേരിക്കക്കാര്‍ക്ക് തന്നെ ഭയം

ഒരിക്കലും മറക്കാനാവാത്ത ഒരു ആക്രമണം അമേരിക്ക നേരിട്ടുകഴിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അതിനേക്കാള്‍ വലിയ ആക്രമണത്തെ ട്രംപി ക്ഷണിച്ചുവരുത്തുമോ എന്ന ഭീതിയും ഉണ്ട് ഇപ്പോള്‍ അമേരിക്കക്കാര്‍ക്ക്.

English summary
Is Trump Driving Recruits to ISIS?Research in social psychology suggests that the answer is probably yes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X