ട്രംപിലുള്ള വിശ്വാസം മങ്ങുന്നു? യുക്രൈന്റെ പ്രതീക്ഷ ഇനി മോദിയിലോ? സെലന്‍സ്കി ഇന്ത്യയിലേക്ക്
കീവ്: റഷ്യ-യുക്രൈന് യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി ഇന്ത്യയിലേക്ക്. ഇന്ത്യയിലെ യുക്രൈന് അംബാസിഡര്‍ ഒലെക്സാണ്ടര്‍ പോളിഷ്ചുക്ക് ആണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സെലന്‍സ്കിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനായുള്ള തീയതി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വര്‍ഷങ്ങളായി ഇന്ത്യയും യുക്രൈനും തമ്മില്‍ നയതന്ത്ര തലത്തില്‍ വളരെ അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിനെ തുടര്‍ന്നാണ് യുക്രൈന് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന്റെ ദേശീയ പതാകദിനത്തില്‍ എഎന്‍ഐയോട് സംസാരിക്കുമ്പോഴാണ് യുക്രൈന് അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യന്‍ ഭരണകൂടവുമായുള്ള ഇന്ത്യയുടെ അടുത്ത സൗഹൃദം കാരണം ഇന്ത്യയെ സമാധാന ചര്‍ച്ചകളില്‍ ഒരു പ്രധാന പങ്കാളിയായാണ് യുക്രൈന് കാണുന്നത്. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ഇന്ത്യന്‍ പങ്കാളിത്തം യുക്രൈന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യ-യുക്രൈന് ഉഭയകക്ഷി ബന്ധത്തില്‍ ഈ സന്ദര്‍ശനം ഒരു വലിയ നേട്ടമായിരിക്കും എന്ന പ്രതീക്ഷയും യുക്രൈന് അംബാസിഡര്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി മോദി യുക്രൈന് സന്ദര്‍ശിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ആ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു
വ്യാഴാഴ്ച, പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലും പശ്ചിമേഷ്യയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
പുടിനുമായുള്ള ട്രംപിന്റെ സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് യുക്രൈന് ഭരണകൂടം ഇന്ത്യയെ ആശ്രയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അലാസ്കയില്‍ നടന്ന പുടിന്-ട്രംപ് കൂടിക്കാഴ്ച്ച യുക്രൈന് ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രൈന് ആരോപിച്ചു. ഈ ഘട്ടത്തിലാണ് സെലന്‍സ്കിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും നിരവധി അന്താരാഷ്ട്ര ഉച്ചകോടികളില്‍ വെച്ച് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് സെലന്‍സ്കി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സെലന്‍സ്കിയുടെ ഇന്ത്യ സന്ദര്‍ശനത്തെയും നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടിനെയും റഷ്യ എങ്ങനെ കാണും എന്നതും കാത്തിരുന്നു കാണേണ്ടതാണ്.
-
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications