Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രഗ്രഹണം 2021: ഗർഭകാലത്ത് ചന്ദ്രഗ്രഹണം ദോഷകരമാണോ? ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകളുണ്ടോ?

ചന്ദ്രഗ്രഹണം 2021: ഗർഭകാലത്ത് ചന്ദ്രഗ്രഹണം ദോഷകരമാണോ? ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകളുണ്ടോ?

ന്യൂഡൽഹി: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമാകുകയാണ് 2021 നവംബർ 19 എന്ന ഈ ദിവസം. ലോകം ഇന്ന് സാക്ഷി ആകാൻ പോകുന്നത് ഏറ്റവും ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണം എന്ന അവിസ്മരണീയമായ കാഴ്ചയ്ക്കാണ്. അതിനെ കാണുന്ന ആഗ്രഹത്തിലും പ്രതീക്ഷയിലുമാണ് ലോകം മുഴുവൻ.

എന്നാൽ, ഇന്ന് കാണാൻ പോകുന്ന ചന്ദ്ര ഗ്രഹണം ഈ വർഷത്തിൽ മാത്രം കാണുന്ന അവസാന ഗ്രഹണം അല്ല... 500 വർഷത്തിനിടയിൽ നാം കാണാൻ പോകുന്ന ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ് ഇത്. അതിനാൽ തന്നെ പല പ്രത്യേക പ്രാധാന്യവും ഉണ്ട്! 1440 ലാണ് ഇത്തരമൊരു ഗ്രഹണം അവസാനമായി നമുക്ക് കാണാൻ സാധിച്ചത്.

1

ഭൂമി, ചന്ദ്രനും സൂര്യനും ഇടയിൽ വരുമ്പോൾ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇത് നിഴൽ അല്ലെങ്കിൽ ഇരുണ്ട രീതിയിൽ കാണപ്പെടുന്നു.
ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, വരാൻ ഇരിക്കുന്ന ചന്ദ്രഗ്രഹണം, ഒരു ഭാഗിക ചന്ദ്രഗ്രഹണം ആയിരിക്കുമെന്ന് പറയുന്നു. ഇന്ന് വൈകിട്ട് 06.02 നും 12.03 നും ഇടയിൽ ഗ്രഹണം സംഭവിക്കും. തെക്കൻ യൂറോപ്പ്, ഇന്ത്യ, വടക്ക്, തെക്കേ അമേരിക്ക എന്നിവയുടെ ഭാഗങ്ങളിൽ ചന്ദ്ര ഗ്രഹണം ദൃശ്യമാകും.

എന്നാൽ ഇത്തരത്തിൽ ഗ്രഹണം സംഭവിക്കുമ്പോൾ സാധാരണ മനുഷ്യനുളള ചില സംശയങ്ങൾ ഉണ്ട്. അവ എന്തായിരക്കാം എന്ന് അല്ലേ...

2

- ഗ്രഹണം ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

സൂര്യനും ചന്ദ്രനും ഉൾപ്പെടെയുള്ള ആകാശ ഗോളങ്ങളുടെ ഗ്രഹ ചലനത്തിലോ സ്ഥാനത്തിലോ ഉണ്ടാകുന്ന മാറ്റത്തേക്കാൾ ഗ്രഹണങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. അതുപോലെ, ഗ്രഹണങ്ങൾ ഒരാളുടെ ഗർഭധാരണത്തെ ബാധിക്കുമെന്നും കരുതപ്പെടുന്നു. വിശ്വസിക്കപ്പെടുന്നു. കൂടാതെ ഗർഭിണികൾ ഗ്രഹണ ദിവസം കൃത്യമായ മുൻ കരുതലുകൾ പാലിക്കാൻ ആവശ്യപ്പെടുന്നു. എന്തെങ്കിലും ദോഷ ഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ആളുകൾ ഗ്രഹണ സമയത്ത് കഴിക്കുന്ന ഭക്ഷണത്തെയും അവർ ചെയ്യുന്ന ജോലികളെയും സംബന്ധിച്ചും ചില വിശ്വാസങ്ങൾ പിന്തുടരുന്നുണ്ട്.

3

- ചന്ദ്രഗ്രഹണം ഗർഭധാരണത്തെ എങ്ങനെ ബാധിക്കും? എന്ത് വിശ്വാസങ്ങളാണ് പിന്തുടരുന്നത്?

ഗർഭധാരണം അമ്മയുടെ ആരോഗ്യത്തെ സംബന്ധിച്ചുളള പ്രധാന മാറ്റമായതിനാൽ, ആളുകൾ ഗ്രഹണ സമയത്ത് വളരെയധികം മുൻകരുതലുകൾ പാലിക്കുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച്, ചന്ദ്ര ഗ്രഹണം അല്ലെങ്കിൽ സൂര്യ ഗ്രഹണം കുഞ്ഞിന്റെ ജനന സമയത്ത് വൈകല്യങ്ങൾക്ക് കാരണമാകുമെന്നും ഗർഭിണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറയപ്പെടുന്നു.

അതുപോലെ തന്നെ ജന്മചിഹ്നങ്ങൾ രൂപപ്പെടാൻ ഇടയാക്കുമെന്നും പറയപ്പെടുന്നു. ഗ്രഹണം സംഭവിക്കുന്ന സമയത്ത് സൂര്യന്റെയോ ചന്ദ്രന്റെയോ നേരിട്ടുള്ള കിരണങ്ങളിൽ ഗർഭിണികളെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരത്തിലുളള വിശ്വാസങ്ങൾ വളരെ കാലമായി നില നിന്നിരുന്നതിനാൽ, സമൂഹം ഇത് ആഴത്തിൽ പിന്തുടരുകയും ഇത് ഒരു തരം സാംസ്കാരിക മാനദണ്ഡമായി മാറുകയും ചെയ്തു.

ഗർഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയതിനാൽ, പല കുടുംബങ്ങളും കുട്ടിയുടെ ആരോഗ്യത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരാണ്. ഇതിൽ വിട്ടു വീഴ്ചകൾക്ക് അവസരം കൊടുക്കില്ല. ഇത് ഗർഭിണികൾക്കും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കും ബാധകമാണ്. കാരണം ഇത് സ്ത്രീയുടെയും കുട്ടിയുടെയും ജീവിതത്തെ ഒരു പോലെ ബാധിക്കുന്നു.

ഇന്ത്യൻ സംസ്‌കാരത്തിൽ, ഗ്രഹണങ്ങളെ 'അശുഭ ശകുനങ്ങൾ' ആയി വിശേഷിപ്പിക്കാറുണ്ട്. അതിനാൽ തന്നെ ഗർഭിണികൾ പരിചരണം പിന്തുടരാൻ നിർദ്ദേശിക്കുന്നു.

4

- ചന്ദ്ര ഗ്രഹണം സംഭവിക്കുന്നതിനെ കുറിച്ചുളള ഏറ്റവും സാധാരണമായ ചില വിശ്വാസങ്ങളിൽ ഇവയാണ്;-
- ഗ്രഹണ സമയത്ത് മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
- ചന്ദ്രഗ്രഹണ സമയത്ത് വീടിനുള്ളിൽ തന്നെ തങ്ങുക.
- പഴകിയ ഭക്ഷണം ഒഴിവാക്കുക.
- ഏതെങ്കിലും പരിക്കിന് കാരണമായേക്കാവുന്ന അപകടകരമായ പ്രവർത്തനങ്ങളും ഒഴിവാക്കുക.

4

എന്നിരുന്നാലും, ഗ്രഹണം ഒരാളുടെ ഗർഭധാരണത്തിന് ദോഷകരമാകുമെന്നോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമെന്നോ എന്ന തത്ത്വവുമില്ലെന്ന് ഓർക്കുക. കാരണം ആകാശ ഗോളങ്ങളുടെ ചലനം ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളുടെ വഴിയിൽ വരുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
അതിനാൽ, ഒരു ഗ്രഹണമോ അത്തരത്തിലുള്ള ഏതെങ്കിലും സംഭവമോ ഗർഭധാരണത്തിന് ദോഷകരമാണെന്നതിന് തെളിവുകളൊന്നും ഇല്ലെങ്കിലും, ഭയം അനേകം കുടുംബങ്ങളിലും സംസ്കാരങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്,

അതിനാൽ, ദോഷ ഫലങ്ങളെ ഭയന്ന് ആളുകൾ വീട്ടിൽ നിന്ന് പുറത്തുകടക്കാൻ ഉപദേശിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. വീടിനുള്ളിൽ താമസിക്കുന്നത് ഒരു പ്രശ്നമല്ല,

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    6

    - ഗർഭിണികൾക്ക് അവരുടെ സ്വന്തം ആരോഗ്യത്തിനും കുടുംബാംഗങ്ങളുടെ മനസ്സമാധാനത്തിനും വേണ്ടി തുടർന്നും പരിശീലിക്കാവുന്ന ചില പൊതു മുൻ കരുതൽ നടപടികൾ ഇതാ:
    - വീടിനുള്ളിൽ തന്നെ തുടരുക, ധാരാളം വിശ്രമിക്കുക.
    - മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയോ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.
    - നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഒരു ഉപവാസം ആചരിക്കാതിരിക്കുക.

    അതേ സമയം, ഇന്ന് ലോക രാജ്യങ്ങള്‍ക്ക് ആകാശ വിസ്മയം വീക്ഷിക്കാനാവുമെന്ന് നാസ അറിയിച്ചു. ഏറ്റവും ദൈര്‍ഘ്യം ഏറിയ ചന്ദ്ര ഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷി ആകാൻ ഒരുങ്ങുന്നത്. ഈ വര്‍ഷം ഇതുവരെ വന്നതെല്ലാം ഭാഗികമായ ചന്ദ്ര ഗ്രഹണങ്ങളാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണമാണ് വരാന്‍ പോകുന്നതെന്നും നാസ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം ഈ ചന്ദ്ര ഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യു എസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നു പോകുമ്പോള്‍ ഇരുട്ടിലാവുക. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടു നില്‍ക്കുമെന്നാണ് നാസ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+