• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയിലെ കൊവിഡ് കേസുകള്‍ ഉയരുന്നതിനു പിന്നില്‍ ശൈത്യമോ? ആരോഗ്യവിദഗ്ഗര്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ

ദുബായ്: യുഎഇയിലെ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണം ശൈത്യമാണെന്ന് ആരോഗ്യപ്രവർത്തകർ. വൈറസുകള്‍ സാധാരണ കാലാവസ്ഥയെ അതിജീവിക്കുകയും തണുപ്പു കാലത്ത് കൂടുതലായി വ്യാപിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ദർ സൂചിപ്പിക്കുന്നത്. തണുത്തതും വരണ്ടതുമായ കാലാവസ്ഥയിലാണ് വൈറസുകള്‍ കൂടുതല്‍ പകരുന്നതും ആളുകളെ ബാധിക്കുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. യുഎഇയില്‍ 3491 കേസുകളാണ് ചൊവ്വാഴ്ട മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

"കോവിഡ് -19 ന് കാരണമാകുന്ന SARS-CoV-2 കൊറോണ വൈറസുകളുടെ കുടുംബത്തിൽ പെടുന്നതാണ്. ഇൻഫ്ലുവൻസ, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് എന്നിവയാണ് ഇതിലെ മറ്റ് അംഗങ്ങള്‍. കൊവിഡ്-19 കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും ശൈത്യകാലവും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അറിയില്ലെങ്കിലും ശാസ്ത്രീയമായി പറഞ്ഞാല്‍ കൊറോണ വൈറസ് കുടുംബത്തിലെ മറ്റ് വൈറസുകളുടെ വ്യാപന രീതി അടിസ്ഥാനമാക്കി കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടാകും ". ഷാർജയിലെ അൽ കാസിമിയ പ്രൈം മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സുഹൈൽ മുഹമ്മദ് മാർഫാനി പറഞ്ഞു.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ അനുസരിച്ച്, കോവിഡ് -19 കാലാനുസൃതവും അതിന്‍റെ ഏറ്റവും യോജിച്ച സമയം ശൈത്യകാലവും ആയിരിക്കാം. കാരണം ഒരു കൂട്ടമെന്ന നിലയിൽ വൈറസുകൾ തണുത്തതും ഈർപ്പമുള്ളതും അൾട്രാവയലറ്റ് കുറവുള്ളതുമായ പ്രദേശങ്ങളിൽ നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്തേക്കാം, അദ്ദേഹം കൂ‌ട്ടിച്ചേര്‍ത്തു.

വൈറസുകളുടെ സ്വഭാവം അതിവേഗം മാറുന്നതിനാല്‍

മനുഷ്യശരീരം അടുത്ത സ്ട്രെയിനുമായി നേരിടുവാന്‍ തയ്യാറാകുന്നതിനേക്കാള്‍ വേഗത്തില്‍ വൈറസിന്റെ സ്വഭാവം മാറുന്നു. അതുകൊണ്ടു തന്നെ മനുഷ്യ ശരീരത്തിനു പ്രതിരോധശേഷി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ആന്റിബോഡികൾ വൈറസിനെ തിരിച്ചറിയുന്നില്ലെന്നും ഇത് പ്രതിരോധശേഷി നഷ്ടപ്പെടുന്നതിനു കാരണമാകുന്നുവെന്നും ആരോഗ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

"ഉയർന്ന താപനിലയും ഈർപ്പവും വൈറസുകളുടെ വ്യാപനത്തെ മന്ദഗതിയിലാക്കും. എന്നാല്‍ തണുത്ത കാലാവസ്ഥയിലും കുറഞ്ഞ ആർദ്രതയിലും കുറഞ്ഞ അൾട്രാവയലറ്റ് രശ്മികളിലും വൈറസുകള്‍ കൂടുതൽ കാലം നിലനിൽക്കും, ഇത് ഉപരിതലത്തിലും വായുവിലും കൂടുതൽ നേരം തുടരുന്നതിനാൽ വേഗം പകർച്ചവ്യാധിയാകുന്നു''. ദുബായിലെ പ്രൈം ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ദിറാർ അബ്ദുല്ല പറഞ്ഞു.സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന വിറ്റാമിന്‍ ഡിയു‌ടെ ഏളവ് കുറയുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വീണ്ടും ദുര്‍ബലമാക്കും.

സംസ്ഥാനത്ത്‌ ഇന്ന്‌ 6815 പേര്‍ക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു; 7364 പേര്‍ക്ക് രോഗമുക്തി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുമ്പില്‍ പുതിയ ആവശ്യവുമായി ഖത്തര്‍; ഇറാനുമായി ചര്‍ച്ച നടത്തണം

English summary
Is winter behind the rise of Covid cases in the UAE? This is what health experts says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X