Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിഗോഷിനെ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ചതോ? ദുരൂഹത, പെന്റഗണിന്റെ മറുപടി ഇങ്ങനെ

വാഷിംഗ്ടണ്‍: വാഗ്നര്‍ സംഘത്തിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. അമേരിക്കയുടെ രഹസ്യമായ എയര്‍ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും, പ്രിഗോഷിന്റെ വധിക്കാനായിരുന്നു ഈ ആക്രമണമെന്നുമാണ് കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി പെന്റഗണ്‍ രംഗത്തെത്തി.

എയര്‍ മിസൈലിലൂടെയാണ് പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം തകര്‍ത്തതെന്ന കാര്യം തെറ്റാണ്. അതിന്റെ സൂചന പോലുമില്ല. ആ വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചിരുന്നു. പ്രിഗോഷിന്റെ മരിച്ചുവെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ അറിയിച്ചു. അതേസമയം പ്രിഗോഷിന്റെ മരണത്തില്‍ യാതൊരു പങ്കും ഞങ്ങള്‍ക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി അറിയിച്ചു.

putin-prigozin

എന്നാല്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍ ദുരൂഹതകളുണ്ടെന്നും, അപകടകാരണത്തില്‍ സംശയങ്ങളുണ്ടെന്നും ഫ്രാന്‍സ് പറഞ്ഞു. പ്രിഗോഷിന്റെ മരണത്തില്‍ ഉത്തരം പറയേണ്ടത് റഷ്യയാണെന്ന് ജര്‍മനി വിദേശ കാര്യ മന്ത്രി പറഞ്ഞു. ദുരൂഹതകള്‍ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. പിഴവുകള്‍ വരുത്തിയ വ്യക്തിയാണ് പ്രിഗോഷിന്‍. എന്നാല്‍ അദ്ദേഹം എപ്പോഴും മികച്ച നേട്ടങ്ങള്‍ ആ പിഴവുകള്‍ക്കിടയിലും ഉണ്ടാക്കിയിരുന്നുവെന്ന് പുടിന്‍ പറഞ്ഞു.

്അതേസമയം ബുധനാഴ്ച്ചയാണ് പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ഉത്തര മോസ്‌കോയില്‍ തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും കൊല്ലപ്പെട്ടു. റഷ്യ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിഗോഷിന്റെ മരണം വലിയ ദുരന്തമാണെന്ന് പുടിന്‍ പറഞ്ഞു. അദ്ദേഹത്തെ എനിക്ക് ദീര്‍ഘകാലമായി അറിയാം. ഒരുപാട് സങ്കീര്‍ണതകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.

ഗുരുതരമായ വീഴ്ച്ചകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍ ശരിയായ ഫലം അദ്ദേഹം നേടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. അതിന് ശേഷമായിരുന്നു അപകടം. അന്വേഷണത്തിന് കുറച്ച് സമയം എടുക്കുമെന്നും പുടിന്‍ പറഞ്ഞു. വിശദമായ അന്വേഷണമാണ് നടത്തുക. അക്കാര്യത്തില്‍ സംശയങ്ങള്‍ വേണ്ട. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ അംഗങ്ങള്‍ യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയവരാണ്.

അതൊന്നും ഞങ്ങള്‍ ഓര്‍ത്തിരിക്കും. ഒരിക്കലും മറക്കില്ലെന്നും പുടിന്‍ പറഞ്ഞു. വാഗ്നറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്ന ദിമിത്രി ഉറ്റ്കിനും കൊല്ലപ്പെട്ടവരില്‍ ഉണ്ട്. റഷ്യന്‍ സൈനിക ഇന്റലിജന്‍സില്‍ അദ്ദേഹം രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ പ്രിഗോഷിന്‍ രാജ്യദ്രോഹിയാണെന്ന് പുടിന്‍ സൈനിക നീക്കത്തിന്റെ സമയത്ത് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+