കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് എത്ര ലക്ഷം കിട്ടും? ഞെട്ടും!!!

Google Oneindia Malayalam News

ബ്രസ്സല്‍സ്‌: എന്തിനാണ് ആളുകള്‍ ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ അംഗമാകുന്നത്? ചിലര്‍ക്ക് മതഭ്രാന്തായിരിയ്ക്കും, മറ്റ് ചിലര്‍ തെറ്റിദ്ധരിപ്പിയ്ക്കപ്പെടുന്നതും ആയിരിയ്ക്കാം.

എന്നാല്‍ ചിലര്‍ ഐസിസിലെത്തുന്നത് സുന്ദരികളായ യസീദി പെണ്‍കുട്ടികളെ സ്വപ്‌നം കണ്ടുകൊണ്ടാണ്. മറ്റ് ചിലരാകട്ടെ തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന വന്‍ പ്രതിഫലം സ്വപ്‌നം കണ്ടുകൊണ്ടാണ്.

അത്ര ചെറുതല്ല ആ പ്രതിഫലത്തുക. പതിനായിരം അമേരിയ്ക്കന്‍ ഡോളര്‍ വരെയാണത്. ഏതാണ്ട് ആറരലക്ഷം ഇന്ത്യന്‍ റുപ്പീ...

ഐസിസ് റിക്രൂട്ട്‌മെന്റ്

ഐസിസ് റിക്രൂട്ട്‌മെന്റ്

ഇറാഖിനും സിറിയക്കും പുറമേ വിദേശരാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് വന്‍ പ്രതിഫലമാണ് ഐസിസ് നല്‍കുന്നതെന്നാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്‍ പഠനവിഭാഗം വ്യക്തമാക്കുന്നത്.

ആറരലക്ഷം വരെ

ആറരലക്ഷം വരെ

ഒന്നേകാല്‍ ലക്ഷം മുതല്‍ ആറര ലക്ഷം രൂപ വരെയാണ് ഐസിസില്‍ ചേരുന്നവര്‍ക്ക് പ്രതിഫലമായി ലഭിയ്ക്കുന്നത്. എന്നാല്‍ ഇതിനും ഉണ്ട് ചില മാനദണ്ഡങ്ങള്‍.

നല്ല വിദ്യാഭ്യാസം

നല്ല വിദ്യാഭ്യാസം

റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ ഐസിസും കോര്‍പ്പറേറ്റുകളെ പോലെയാണ്. ഡോക്ടര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ക്കും ആറര ലക്ഷം വരെ കിട്ടും. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു ലക്ഷം മുതലാണ് പ്രതിഫലം.

ബെല്‍ജിയമാണ് കേന്ദ്രം

ബെല്‍ജിയമാണ് കേന്ദ്രം

ഐസിസിലേയ്ക്ക് ആളുകളെ പുറം രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ തുടങ്ങുന്നത് 2010 ല്‍ ആണ്. ബെല്‍ജിയത്തില്‍ നിന്നായിരുന്നു തുടക്കം. ഷരിയ4ബെല്‍ജിയം ആണ് ഇതിന് തുടക്കം കുറിച്ചത്.

ഇപ്പോഴും മുന്നില്‍

ഇപ്പോഴും മുന്നില്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും അധികം ഐസിസ് റുക്രൂട്ട്‌മെന്റ് നടക്കുന്നത് ഇപ്പോഴും ബെല്‍ജിയത്തില്‍ നിന്നാണെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്.

ബെല്‍ജിയന്‍ പെണ്‍കുട്ടികള്‍

ബെല്‍ജിയന്‍ പെണ്‍കുട്ടികള്‍

ഏറ്റവും അധികം പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിയ്ക്കുന്നതും ബെല്‍ജിയത്തില്‍ നിന്നാണ്.ജിഹാദികളുടെ ഭാര്യയാകുകയാണ് പലരുടേയും ജീവിത ലക്ഷ്യം തന്നെ.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ വഴിയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ആസിസ് ആളുകളെ കൂട്ടുന്നത്. ആളുകളെ കൃത്യമായി ഫടിച്ചതിന് ശേഷമാണത്രെ റിക്രൂട്ട്‌മെന്റ്.

ബന്ധുക്കളം സുഹൃത്തുക്കളും

ബന്ധുക്കളം സുഹൃത്തുക്കളും

സിറിയയിലെത്തി ഐസിസില്‍ ചേരുന്നവര്‍ പിന്നീട് ബന്ധുക്കളേയും സുഹൃത്തുക്കളേയും റിക്രൂട്ട് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എലിസബത്ത് കര്‍സ്‌ക്

എലിസബത്ത് കര്‍സ്‌ക്

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ പഠന വിഭാഗമാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. എലിസബത്ത് കര്‍സ്‌ക് ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.

English summary
The Islamic State group is paying supporters up to $10,000 for each person that they recruit to wage jihad in Syria and Iraq, UN experts said on Friday after a visit to Belgium, one of the main countries of origin for so-called foreign fighters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X