കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം; 11 മരണം

Google Oneindia Malayalam News

ട്രിപ്പോളി: ലിബിയയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളുള്‍പ്പെടെയുള്ള സായുധസംഘമാണ് ആക്രമണം നടത്തിയത്. ട്രിപ്പോളിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടപടികളിലേര്‍പ്പെട്ടിരിക്കെയായിരുന്നു ആക്രമണം. മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാല് സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് ഖാലിദ് ഉമര്‍ പറഞ്ഞു.

കമ്മീഷന്‍ ആസ്ഥാനത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെ അവര്‍ക്കിടയില്‍ വച്ച് ചാവേറുകള്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് സുരക്ഷാ വിഭാഗം ഡയരക്ടര്‍ അറിയിച്ചു. കെട്ടിടത്തിന് അകത്തുവച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വര്‍ഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം സര്‍ക്കാരിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ആളുകള്‍ക്കുമുള്ള വ്യക്തമായ മുന്നറിയിപ്പായാണ് ആക്രമണം വിലയിരുത്തപ്പെടുന്നത്.

libiya

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്ത് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് സുരക്ഷാ ഡയരക്ടര്‍ അറിയിച്ചു. ജനങ്ങളില്‍ ഭീതി ജനിപ്പിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുകയും ചെയ്യുകയാണ് ഇതിലൂടെ അക്രമികള്‍ ലക്ഷ്യമിടുന്നത്. ലിബിയയില്‍ തങ്ങള്‍ ഇപ്പോഴും ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ളവരാണെന്ന് തെളിയിക്കുക കൂടി ആക്രമണത്തിലൂടെ ഐ.എസ് ലക്ഷ്യമിടുന്നുണ്ടാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2011ല്‍ അറബ് വിപ്ലവത്തെ തുടര്‍ന്ന് മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം അരാജകത്വം നിലനില്‍ക്കുന്ന ലിബിയയില്‍ മൂന്ന് ഭരണകൂടങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. രണ്ടെണ്ണം ട്രിപ്പോളിയിലും ഒന്ന് തബ്‌റൂക്കിലും.
English summary
isl attacks libiya election hq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X