Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസില്‍ ജോലി വേണോ... സൂപ്പര്‍ ജോലികള്‍!

ബാഗ്ദാദ്: ലോകത്തിലെ ഏറ്റവും ഭീകരന്‍മാരാണെങ്കിലും ഐസിസിനും അത്യാവശ്യം ജോലിക്കാരെയൊക്കെ വേണം. പക്ഷേ ശമ്പളം എത്ര കൊടുത്താലാണ് ഐസിസിന് കീഴില്‍ ജോലി ചെയ്യാന്‍ ആളുകള്‍ എത്തുക?

എന്തായാലും തങ്ങള്‍ക്ക് പല ജോലികള്‍ ചെയ്യാന്‍ ആളുകള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ഐസിസിനുവേണ്ടി ഒരു ജിഹാദി ഓണ്‍ലൈനില്‍ ജോലി ഒഴിവുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ജിഹാദിയായ അബു സയീദ് അല്‍ ബ്രിട്ടാനിയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ട, അണ്ടനും അടകോടനും ഒന്നും പക്ഷേ ഐസിസിലെ ജോലിക്കാരന്‍ ആകാന്‍ പറ്റില്ല കെട്ടോ. ഐസിസ് അനുകൂലി തന്നെ ആകണം. ഐസിസിലെ ജോലി ഒഴിവുകള്‍ നോക്കാം...

മാധ്യമ പ്രവര്‍ത്തകര്‍

മാധ്യമ പ്രവര്‍ത്തകര്‍

ഐസിസിന്റെ മീഡിയ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരെ വേണം. ആഗോള തലത്തില്‍ തന്നെ തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ തടയുകയാണ് ലക്ഷ്യം.

ഇപ്പോഴില്ലാഞ്ഞിട്ടല്ല

ഇപ്പോഴില്ലാഞ്ഞിട്ടല്ല

മാധ്യമ മേഖലയില്‍ ഐസിസിന് അത്യാവശ്യം ആളുകള്‍ ഇല്ലാഞ്ഞിട്ടല്ല ഇത്. വിദേശ പൗരന്‍മാരെ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും അത് പുറത്ത് വിട്ടതും ഒക്കെ ഈ മാധ്യമ വിഭാഗം തന്നെയാണ്.

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

യുദ്ധമാകുമ്പോള്‍ പരിക്കേല്‍ക്കുന്നത് പതിവാണല്ലോ... അപ്പോള്‍ അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ അത്യാവശ്യമാണ്.

പാചക വിദഗ്ധര്‍

പാചക വിദഗ്ധര്‍

പാചക കലയില്‍ നിപുണരായവര്‍ക്കും ഐസിസില്‍ ജോലിക്ക് അപേക്ഷിക്കാം കെട്ടോ.

മെക്കാനിക്കുകളേയും വേണം

മെക്കാനിക്കുകളേയും വേണം

എപ്പോഴും യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മെക്കാനിക്കുകളും അത്യാവശ്യമാണത്രെ.

ബോംബ് നിര്‍മാണം

ബോംബ് നിര്‍മാണം

ബോംബ് നിര്‍മ്മാണ വിഭത്തിലും ഒഴിവുകളുണ്ട് കെട്ടോ. ഇക്കാര്യത്തില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.

ആത്മഹത്യാ ബോംബര്‍

ആത്മഹത്യാ ബോംബര്‍

ജോലി ഒഴിവുകളില്‍ ഏറ്റവും ആകര്‍ഷകം ഇതാണ്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കാന്‍ ആളുകളെ ആവശ്യമുണ്ട്. ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്ന, മനോഹരമായ ജോലി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിയമപരിശോധകര്‍

നിയമപരിശോധകര്‍

ഐസിസിന്റെ നിയമ പ്രകാരം ആണോ കാര്യങ്ങളെല്ലാം നടക്കുന്നത് എന്ന് പരിശോധിക്കാനുള്ള ആളുകളേയും വേണം. സിഗററ്റ് പോലുള്ള നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇവരുടെ പണി.

ഐസിസ് പോലീസ്

ഐസിസ് പോലീസ്

ഐസിസിന്റെ പോലീസിലേക്കും ആളുകളെ ആവശ്യമുണ്ട്. പരസ്യമായി ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതും തലവെട്ടുന്നതും ഒക്കെ ആയിരിക്കും ഇവരുടെ ജോലി.

അധ്യാപകര്‍

അധ്യാപകര്‍

ഒരു തലമുറയെ തന്നെ ഐസിസിന്റെ വഴിയേ നയിക്കാന്‍ മിടുക്കരായ അധ്യാപകരേയും ആവശ്യമുണ്ടെന്നാണ് ഭീകരരുടെ പരസ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+