ഭീകരര്‍ രൂപം മാറ്റുന്നു, താടി വടിച്ച് ക്ലീന്‍ ഷേവില്‍ എത്തും!
ലണ്ടന്‍: തീവ്രവാദികള്‍ എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസില്‍ എത്തുന്ന രൂപം താടിവെച്ച് മുഖം മറച്ചു കൊണ്ടുള്ളതാണ്. എന്നാല്‍, ഭീകരരുടെ മറ്റൊരു രൂപത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? താടിയൊക്കെ വടിച്ച് ക്ലീന്‍ ഷേവില്‍ ഭീകരര്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും. ഇനി ഒരുപക്ഷെ, ഭീകരരെ കണ്ടാല്‍ തന്നെ നമ്മള്‍ തിരിച്ചറിയണമെന്നില്ല.
രൂപം മാറ്റി ആക്രമണം നടത്താന്‍ ഒരുങ്ങുകയാണ് ഐസിസ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീകരര്‍ രൂപം മാറ്റാന്‍ പോകുന്നത്. താടിവടിക്കുകയും, കുരിശ് ധരിക്കുകയും വേണമെന്നാണ് ഐസിസ് തീവ്രവാദികളുടെ നിര്‍ദ്ദേശം.

ഐസിസ് രൂപം മാറ്റുന്നു
ഇനി ഭീകരരെ കണ്ടാലും മനസിലാകണമെന്നില്ല. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഐസിസ് തീവ്രവാദികള്‍ പ്രത്യക്ഷപ്പെടുക. രൂപം മാറ്റി ആക്രമണം നടത്താന്‍ ഒരുങ്ങുകയാണ് ഐസിസ്.

ഇനി തിരിച്ചറിയുമോ?
ബ്രിട്ടനില്‍ രഹസ്യമായി കഴിയുന്ന ഭീകരര്‍ക്കാണ് 58പേജുള്ള ഐസിസിന്റെ കൈപ്പുസ്തകം ലഭിച്ചിരിക്കുന്നത്. താടിവടിക്കുകയും, കുരിശ് ധരിക്കുകയും വേണമെന്നാണ് ഐസിസ് തീവ്രവാദികളുടെ നിര്‍ദ്ദേശം.

ഭീകരര്‍ ക്രിസ്ത്യാനികളുടെ വേഷത്തില്‍
മുസ്ലീങ്ങളെ സംശയമുള്ളതിനാല്‍ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ക്രിസ്ത്യാനികളെ പോലെ പെരുമാറാനാണ് നിര്‍ദ്ദേശം. എതിരാളികളില്‍ നിന്നും രക്ഷപ്പെടാനാണ് ഇങ്ങനെയൊരു മുന്‍കരുതല്‍ ഐസിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വസ്ത്രങ്ങളിലും മാറ്റം
ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാമി എന്ന വസ്ത്രം ധരിക്കാനും, സൂഫിസവുമായി ബന്ധപ്പെട്ട പുസ്തകം കൈയ്യില്‍ കൊണ്ടു പോകാനും നിര്‍ദ്ദേശമുണ്ട്.

കുരിശ് മാല ധരിച്ചെത്തും
ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുരിശ് മാല ധരിക്കാനും ഐസിസ് പറയുന്നു. പാസ്‌പോര്‍ട്ടില്‍ മുസ്ലീം പേരാണെങ്കില്‍ കുരിശ് മാല ധരിക്കരുതെന്നും പറയുന്നുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications