ഐസിസുകാര്‍ മുസ്ലീങ്ങളല്ല, ചെകുത്താന്‍മാര്‍: ഡേവിഡ് കാമറൂണ്‍
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മുസ്ലീങ്ങളെല്ലെന്നും ചെകുത്താന്‍മാരാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സ് ബ്രിട്ടന്റെ ഹീറോയാണെന്നും കാമറൂണ്‍ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയ ഭീകരരെ കണ്ടെത്തുമെന്നും നശിപ്പിയ്ക്കുമെന്നും കാമറൂണ്‍.
ബ്രിട്ടന്‍ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്രയുടെ അടിയന്തിരയോഗം വിളിച്ച് ചേര്‍ത്ത ശേഷം സംസാരിയ്ക്കുകായിയരുന്നു കാമറൂണ്‍. സിറിയയിലും മറ്റ് പ്രശ്‌നബാധിത രാജ്യങ്ങളിലും 15 വര്‍ഷമായി സന്നദ്ധപ്രവര്‍ത്തനം നടത്തിയരുന്ന ഹെയിന്‍സിന്റെ കൊലപാതകത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

പ്രസംഗത്തിലുടനീളം ഐസിസ് ഭീകരതെ തുടച്ചു നീക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അമേരിയ്ക്ക, ബ്രിട്ടന്‍, അറബ് രാജ്യങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ഐസിസ് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ഐസിസ് പുറത്ത് വിട്ടത്. അമേരിയ്ക്കയുടെ സഖ്യകക്ഷികള്‍ക്കും ഡേവിഡ് കാമറൂണിനുമുള്ള മുന്നറിയിപ്പാണിതെന്ന് വീഡിയോയില്‍ പറയുന്നു.












Click it and Unblock the Notifications