Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ ഐസിസ് തോറ്റോടുന്നു എന്നത് നുണക്കഥയോ? റമാദിയില്‍ സംഭവിയ്ക്കുന്നത് ഇങ്ങനെയാണ്

ബാഗ്ദാദ്: ഐസിസ് ഭീകരരില്‍ നിന്നും ഇറാഖി സൈന്യം മോചിപ്പിച്ച റമാദിയില്‍ വീണ്ടും ആക്രമണം. റമാദിയിലെ സൈനിക താവളത്തിന് നേരെ ഐസിസ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നു. റമാദി ഐസിസില്‍ നിന്ന് മോചിപ്പിച്ചത് വാര്‍ത്തയായിരുന്നു.

വെള്ളിയാഴ്ചയാണ് വടക്കന്‍ റമാദിയിലെ സൈനിക താവളത്തിന് നേരെ ഐസിസ് ചാവേര്‍ ആക്രമണം നടത്തിയത്. ആറ് ചാവേര്‍ വാഹനങ്ങളും ഒരു മനുഷ്യ ചാവേറിനെയുമാണ് ആക്രമണങ്ങള്‍ക്കായി ഐസിസ് ഉപയോഗിച്ചത്. സൈന്യം ശക്തമായ തിരിച്ചടിച്ച് റമാദിയുടെ നിയന്ത്രണം തിരിച്ച് പിടിച്ചതായി വാര്‍ത്താ എജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

റമാദി

റമാദി

ഇറാഖില്‍ ഐസിസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു റമാദി. മെയ് മാസത്തിലാണ ്‌റമാദി ഐസിസ് പിടിച്ചെടുക്കുന്നത്. ബാഗ്ദാദില്‍ നിന്നും 70 മൈല്‍ അകലെയാണ് റമാദി

അഭിമാനമായി

അഭിമാനമായി

ഐഎസില്‍ നിന്നും റമാദി തിരിച്ച് പിടിച്ചത് അഭിമാന നിമിഷമായാണ് ഇറാഖി സൈന്യം കണ്ടത്. ഇതേ നഗരത്തിലാണ് സൈനിക താവളത്തിന് നേരെ ഐസിസ് ചാവേര്‍ ആക്രമണം നടത്തിയത്

ഒളിച്ചിരിയ്ക്കുന്നു

ഒളിച്ചിരിയ്ക്കുന്നു

റമാദിയില്‍ മാത്രം 700 ല്‍ അധികം ഐസിസ് ഭീകരര്‍ ഒളിച്ചിരിയ്ക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഷ്ടിച്ചു

മോഷ്ടിച്ചു

ആയുധങ്ങളും മറ്റും തട്ടിയെടുത്തതായി ഐസിസ് അവകാശപ്പെടുന്നുണ്ട്. ഇറാഖിലെ 11 സൈനിക താവളങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തതായും ഐസിസ് അവകാശപ്പെടുന്നു.

സുരക്ഷിതം

സുരക്ഷിതം

റമാദി സുരക്ഷിതമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+