ലോകത്ത് ശരീയത്ത് നിയമം നടപ്പാകുംവരെ ആക്രമണമെന്ന് ഐസിസിന്റെ ഭീഷണി
ധാക്ക: ലോകത്ത് ശരിയത്ത് നിയമം പ്രാബല്യത്തിലാക്കുന്നകുവരെ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഐസിസിന്റെ ഭീഷണി. ഐസിസ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബംഗാളിയും ഇംഗ്ലീഷും സംസാരിക്കുന്ന ഒരു ഐസിസ് പോരാളിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബംഗ്ലാദേശില്‍ നിങ്ങള്‍ സാക്ഷ്യം വഹിച്ചത് ഒരു സൂചന മാത്രമാണ്. ഇത് ആവര്‍ത്തിക്കപ്പെടും. ലോകത്ത് ശരിയത്ത് നിയമം പ്രാബല്യത്തിലാകുന്നിടം വരെ ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് വീഡിയോ പറയുന്നത്. എസ്‌ഐടിഇ ഇന്റലിജന്‍സ് സൈറ്റിലാണ് വീഡിയോ റിലീസായിരിക്കുന്നത്.

ബംഗ്ലാദേശിലെ അധികാരികളോട് എനിക്കൊന്നേ പറയാനുള്ളൂ. പണ്ട് നടന്ന വിശുദ്ധ യുദ്ധങ്ങള്‍ പോലെയല്ല ഇപ്പോഴത്തെ പോരാട്ടം. ലോകത്താകമാനം കാലിഫേറ്റ് സ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ എല്ലാം എന്നും വീഡിയോയില്‍ പറയുന്നു.
വീഡിയോ സോഷ്യയല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഇത് ഒരു സൂചനയാണെന്നും വീണ്ടും ഐസിസിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാമെന്ന് എസ്‌ഐടിഇ ഇന്റലിജന്‍സ് ഡയറക്ടര്‍ റിത കട്‌സ ട്വീറ്റ് ചെയ്തു. സ്പാനിഷ് കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് അല്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ സ്‌ഫോടനങ്ങളെ കറിച്ച് ഭീഷണി മുഴക്കുന്ന വീഡിയോ പശ്ചാത്തലത്തില്‍ ധാക്കയിലുല്‍പ്പെടെ സുരക്ഷ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.












Click it and Unblock the Notifications