റംസാനിലും ഐസിസ് കൊടും ക്രൂരത... 19 പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ചു, സെക്സ് തന്നെ പ്രശ്നം
മൊസ്യൂള്‍: റംസാന് മാസത്തിലും ഐസിസിന്റെ ക്രൂരതകള്‍ക്ക് ഒരു അവസാനവും ഇല്ല. വിശുദ്ധിയുടെ മാസം തുടങ്ങുമ്പോള്‍ 19 യസീദി പെണ്‍കുട്ടികളെയാണ് ഐസിസ് കാപാലികന്മാര് കൊന്നത്.
ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതാണ് ഈ പെണ്‍കുട്ടികള്‍ ചെയ്ത കുറ്റം. അതിന് ആള്‍ക്കൂട്ടത്തിന്റെ നടുവിലിട്ട് ജീവനോടെ കത്തിയ്ക്കുകയായിരിന്നു ഐസിസ് നല്കിയ ശിക്ഷ. ഇറാഖിലും സിറിയയിലും ഐസിസ് നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല.

യസീദി പെണ്‍കുട്ടികള്‍
19 യസീദി പെണ്‍കുട്ടികളെയാണ് ഐസിസ് തീവ്രവാദികള്‍ ജീവനോടെ കത്തിച്ചുകൊന്നത്.

ലൈംഗിക അടിമകള്‍
പിടിയിലായ യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളായാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. അതി ക്രൂരമായ പീഡനങ്ങളാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവരിക.

ഇരുമ്പുകൂട്ടില്‍
മൃഗങ്ങളെ എന്നോണം ഇരുമ്പു കൂട്ടിലിട്ടാണ് 19 പെണ്‍കുട്ടികളേയും ആള്‍ക്കൂട്ടത്തിന് നടുവിലേയ്ക്ക് കൊണ്ടുവന്നത്.

കുറ്റമെന്ത്?
തീവ്രവാദികളുടെ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചു എന്നതായിരുന്നു ഈ പെണ്‍കുട്ടികള്‍ ചെയ്ത ' അപരാധം'

ആരും മിണ്ടിയില്ല
നൂറ് കണക്കിന് ആളുകള്‍ക്ക് മുന്നില്‍ വച്ചാണ് ഈ 19 പെണ്‍കുട്ടികളേയും ജീവനോടെ തീയിട്ട് കൊന്നത്. പക്ഷേ എതിര്‍ത്തൊരക്ഷരം മിണ്ടാന്‍ ആരും ധൈര്യപ്പെട്ടില്ല.

യസീദികളോട്
യസീദികളെ മനുഷ്യരായി പോലും പരിഗണിയ്ക്കാന്‍ ഐസിസ് തീവ്രവാദികള്‍ തയ്യാറല്ല. യസീദികള് ചെകുത്താന് സേവക്കാരാണെന്നാണ് തീവ്രവാദികളുടെ വാദം.

3000 ല്‍ അധികം
മൂവായിരത്തിലധികം യസീദി പെണ്‍കുട്ടികള്‍ ഐസിസിന്റെ പിടിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെയെല്ലാം തന്നെ ലൈംഗിക അടിമകളായി ഉപയോഗിയ്ക്കുകയാണ്.

അടിമച്ചന്ത
പെണ്‍കുട്ടികളെ അടിമച്ചന്തയില്‍ വില്പനയ്ക്കും വയ്ക്കും. അതി ക്രൂരമാ പീഡനങ്ങള്‍ വേറേയും.

പ്രായം പോലും
പെണ്‍കുട്ടികളുടെ പ്രായം പോലും ഈ കാപാലികന്മാര്ക്ക് ഒരു പ്രശ്നമല്ല. മൂന്ന് വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും അടിമച്ചന്തകളില്‍ വില്ക്കപ്പെട്ടിട്ടുണ്ടത്രെ.

വംശഹത്യ
2014 ഓഗസ്റ്റ് മാസത്തിലാണ് യസീദികള് താമസിയ്ക്കുന്ന മേഖലകളില്‍ ഐസിസ് കടന്നുകയറുന്നത്. പുരുഷന്മാരേയും ആണ്‍കുട്ടികളേയും കൂട്ടമായി കശാപ്പ് ചെയ്തു.

ഇടപെടലുകള്‍
ഇറാഖിലും സിറിയയിലും ഐസിസിനെ ഇല്ലാതാക്കാന്‍ ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാര്യമായി ഒന്നും തന്നെ സംഭവിച്ചില്ല.

അമേരിയ്ക്കയും റഷ്യയും
ഐസിസ് ഇതാ ഇല്ലാതാകാന്‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റഷ്യയും അമേരിയ്ക്കയും പോരാട്ടം തുടങ്ങിയത്. കാലമിത്രയായിട്ടും ഐസിസിന് മാത്രം ഒന്നും സംഭവിച്ചില്ല.

ആര് സമാധാനം പറയും
ഓരോ ദിവസവും ഐസിസിന്റെ ക്രൂരകള്ക്ക് ഇരയാകുന്നവര്‍ അനേകമാണ്. ആരാണ് ഇവരുടെ ദുരിതങ്ങള്‍ക്ക് സമാധാനം പറയുക?
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications