Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങള്‍ വോട്ട് ചെയ്യരുത്, തിരഞ്ഞെടുപ്പ് ദിനത്തില്‍ യുഎസില്‍ ഭീകരാക്രമണത്തിന് ഐസിസ് ആഹ്വാനം

അമേരിക്ക ആക്രമിക്കാന്‍ ഐസിസ് ആഹ്വാനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ അമേരിക്ക ആക്രമിക്കാന്‍ ഐസിസ് ആഹ്വാനം. ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജിനിയ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിലസം നവംബര്‍ ഏഴിന് അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.ഐസിസ് ഭീകരാക്രമണ ഭീഷണി.

തലയറുക്കാന്‍ ആഹ്വാനം

തലയറുക്കാന്‍ ആഹ്വാനം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംഹബര്‍ എട്ടിന് അമേരിക്കക്കാരുടെ തലയറുക്കാനാണ് ഐസിസ് ആഹ്വാനം.

ഇരു പാര്‍ട്ടികളും മുസ്ലിം വിരുദ്ധം

ഇരു പാര്‍ട്ടികളും മുസ്ലിം വിരുദ്ധം

റിപ്പബ്ലിക്ക് പാര്‍ട്ടിയാണെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടി ആണെങ്കിലും ഇരുപാര്‍ട്ടികളുടേയും നയത്തില്‍ വ്യത്യാസമില്ലെന്നും അവരുടെ നയങ്ങള്‍ മുസ്ലിം വിരുദ്ധമാണെന്നും ഐസിസ് അവകാശപ്പെടുന്നു. അതിനാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഐസിസ് ആവശ്യപ്പെടുന്നു.

ട്രംപും ഹിലരിയും ഇസ്ലാം വിരുദ്ധരോ..

ട്രംപും ഹിലരിയും ഇസ്ലാം വിരുദ്ധരോ..

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ട്രംപും ഹിലരിയും ഇസ്ലാം വിരുദ്ധരാണെന്നും അതിനാല്‍ അവര്‍ക്ക് വേണ്ടി ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കണമെന്നുമാണ് ആഹ്വാനം.

തിരഞ്ഞൈടുപ്പ് ബഹിഷ്‌കരിക്കണം

അമേരിക്കയിലെ മുസ്ലിങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഐസിസിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന് മാധ്യമ ശ്രദ്ധ ലഭിക്കുമെന്നും ഭീകര സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഐസിസ് ഭീഷണി

2016ലെ പ്രസിഡന്റ് തിര ഞ്ഞെടുപ്പ് ദിനത്തില്‍ എത്തുന്ന ഐസിസ് പോരാളികള്‍ അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തി ബാലറ്റ് പെട്ടികള്‍ വലിച്ചെറിയുമെന്നും ഐസിസ് ഭീഷണി മുഴക്കുന്നു.

 പാര്‍ട്ടികള്‍ തമ്മില്‍ മാറ്റമില്ല

പാര്‍ട്ടികള്‍ തമ്മില്‍ മാറ്റമില്ല

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇരു പാര്‍ട്ടികളും തമ്മില്‍ വ്യത്യാസമില്ലെന്നും ഇരു പാര്‍ട്ടികളും ഇസ്ലാം വിരുദ്ധത വച്ചുപുലര്‍ത്തുന്നവരാണെന്നും ആരോപിക്കുന്നു.

ഹയാത്ത് മീഡിയയുടെ ആഹ്വാനം

ഹയാത്ത് മീഡിയയാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.

ഭീഷണി ട്വീറ്റില്‍

സൈറ്റ് ഇന്റലിജന്‍സ് സംഘത്തിന്റെ ഡയറക്ടര്‍ റീത്ത കാറ്റ്‌സാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹയാത്ത് മീഡിയയുടെ പേരില്‍ വന്ന ഭീഷണി ട്വീറ്റ് ചെയ്തത്. കഴുത്തറുത്ത് നിങ്ങളുടെ ബാലറ്റ് ബോക്‌സുകള്‍ തട്ടിത്തെറിപ്പിക്കാന്‍ ഐസിസ് പോരാളികള്‍ എത്തുമെന്നും ഭീഷണിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+