ആടിനെ അറക്കുന്നതുപോലെ മനുഷ്യരെ അറത്തുകൊന്നു, വീഡിയോ എടുത്തു... ഐസിസ് ഈദ് ആഘോഷിച്ചതിങ്ങനെ
ദമാസ്‌കസ്: ലോകമെങ്ങും ത്യാഗസ്മരണ പുതുക്കി പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഐസിസുകാര്‍ ചെയ്തത് കൊടും ക്രൂരതയായിരുന്നു. ആടിനെ അറക്കുന്നതുപോലെ മനുഷ്യരെ അറുത്തുകൊന്നുകൊണ്ട്. അവര്‍ അതിന്റെ വീഡിയോയും പുറത്ത് വിട്ടു.
അമേരിക്കന്‍ ചാരന്‍മാര്‍ എന്ന് പറഞ്ഞ് പിടികൂടി തടവിലാക്കിയവരെ ആണ് ഐസിസ് പെരുന്നാള്‍ ദിനത്തില്‍ 'ബലികൊടുത്തത്'. ആടുകളെ പോലെ വലിച്ചിഴച്ചാണ് ഇവരെ അറവ് ശാലയില്‍ കൊണ്ടുവന്നത്. അതിന് ശേഷം തലകീഴായി മാംസം തൂക്കിയിടുന്നതുപോലെ തൂക്കിയിട്ടു. പിന്നീട് കഴുത്തറുത്തു.
ചാരപ്പണിയ്ക്കുള്ള ശിക്ഷയാണത്രെ ഇത്. അമേരിക്കയ്ക്കും ഫ്രാന്‍സിനും ഉള്ള മുന്നറിയിപ്പുകളും വീഡിയോയില്‍ ഉണ്ട്. കണ്ടാല്‍ സഹിക്കില്ല ഈ ദൃശ്യങ്ങള്‍...

പെരുന്നാള്‍
തങ്ങളാണ് യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എന്നാണ് ഐസിസുകാര്‍ പറയുന്നത്. പെരുന്നാള്‍ ദിനത്തില്‍ പ്രതീകാത്മക ബലികൊടുക്കലല്ല ഇവര്‍ നടത്തിയത്, ജീവനുള്ള മനുഷ്യരെ തന്നെ ബലികൊടുത്തു.

അമേരിക്കന്‍ ചാരന്‍മാര്‍
അമേരിക്കന്‍ ചാരന്‍മാര്‍ എന്ന് പറഞ്ഞ് പിടികൂടി തടവിലാക്കിയവരെയാണ് പെരുന്നാള്‍ ദിനത്തില്‍ ഐസിസ് 'ബലികൊടുത്തത്'. അതിന്റെ വീഡിയോയും അവര്‍ പുറത്ത് വിട്ടു.

ആടുകളെ പോലെ
കൈകള്‍ പിറകില്‍ കെട്ടി മനുഷ്യരെ ഐസിസ് കാപാലികര്‍ വലിച്ചിഴച്ചുകൊണ്ടുവന്നു. മരണം മുന്നില്‍ കണ്ട് നിസ്സഹായരായി ഇരിക്കുന്ന മനുഷ്യര്‍.

ഇറച്ചി പോലെ
അറവുശാലകളില്‍ ആടുകളെ കൊന്ന് ഇറച്ചി തൂക്കിയിടുന്നതുപോലെ ജീവനുള്ള മനുഷ്യരെ അറവുശാലയില്‍ തൂക്കിയിട്ടു. ഓരോരുത്തരെയായി കൊന്നു.

കഴുത്തറുത്ത്
തലകീഴായി തൂക്കിയിട്ട മനുഷ്യരെ കഴുത്തറുത്താണ് ഐസിസിന്റെ അറവുകാരന്‍ കൊന്നത്. ഒരാളെ കൊല്ലുമ്പോള്‍ അടുത്തയാള്‍ അത് കണ്ട് മരണം കാത്ത് കിടക്കുന്ന ദൃശ്യങ്ങള്‍ ആരേയും കരയിക്കും.

വീഡിയോയുടെ പേര്
ദ മേക്കിങ് ഓഫ് ഇല്ല്യൂഷന്‍ എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. അതില്‍ ടോം ക്രൂയിസ് അഭിനയിച്ച മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അറവുശാലയില്‍
യഥാര്‍ത്ഥ അറവുശാലയില്‍ വച്ച് തന്നെയാണ് ഈ ക്രൂര കൊലപാതകങ്ങളെല്ലാം നടത്തിയത്. വടക്കുകിഴക്കന്‍ സിറിയയിലെ ദേര്‍ എസ് സോറിലുള്ള അറവുശാലയില്‍ വച്ചായിരുന്നു ഇത്.

മാംസം എന്ത് ചെയ്തു?
പെരുന്നാളിന് അറക്കുന്ന മൃഗത്തിന്റെ മാസം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. ഐസിസുകാര്‍ ഈ മനുഷ്യരുടെ മാംസവും അങ്ങനെ വിതരണം ചെയ്‌തോ?
വീഡിയോ
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ആ വീഡിയോ ദൃശ്യങ്ങള്‍ ഇതാണ്. 12 മിനിട്ടുള്ള വീഡിയോയുടെ ചെറിയൊരു ഭാഗം മാത്രമാണിത്.












Click it and Unblock the Notifications