കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് നേതാവ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; വന്‍ പ്രഖ്യാപനത്തിന് ട്രംപ്, ഡിഎന്‍എ ഫലം ഉടന്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കന്‍ സൈന്യം സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിഎന്‍എ പരിശോധന നടത്തി. ഫലം കാത്തിരിക്കുകയാണ്. അതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കൂവെന്ന് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു.

Isis

അമേരിക്കന്‍ ആക്രമണത്തിനിടെ ബഗ്ദാദി കൈയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടിച്ച് മരിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐസിസ് നേതാവിന്റെ കേന്ദ്രം കണ്ടെത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണ് സഹായിച്ചതത്രെ. ന്യൂസ് വീക്ക് ആണ് ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

വലിയ പ്രഖ്യാപനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന്) ട്രംപ് പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഹോഗാന്‍ ഗിഡ്‌ലി പറഞ്ഞു. എന്നാല്‍ എന്താണ് ട്രംപ് പറയാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. വിദേശനയവുമായി ബന്ധപ്പെട്ട കാര്യമാണ് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. ഈ വേളയിലാണ് ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നത്. ഇതോടെ ബഗ്ദാദിയുടെ മരണം സംബന്ധിച്ച വിവരമാണ് ട്രംപ് പറയാന്‍ പോകുന്നതെന്ന് പ്രചരിക്കുന്നുണ്ട്. ചില വലിയ കാര്യങ്ങള്‍ സംഭവിച്ചുവെന്ന് ട്രംപ് തന്റെ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒളിജീവിതം നയിക്കുകയാണ് ബഗ്ദാദി. ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ബഗ്ദാദിയുടേത് എന്ന് കരുതുന്ന ഒരു വീഡിയോ ഐസിസ് പുറത്തുവിട്ടു. 2014ന് ശേഷം ബഗ്ദാദിയെ ആദ്യം കണ്ടത് ഈ വീഡിയോയിലൂടെയാണ്. ഇറാഖിലെ മൊസൂളിലെ പള്ളിയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് 2014ല്‍ ആദ്യമായി പുറത്തുവന്നത്.

English summary
ISIS Chief Baghdadi Killed in US Military Raid in Syria, Says Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X