ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി അഭ്യൂഹം
ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ കാര്യം ഐസിസും സമ്മതിക്കുന്നു.
മൊസ്യൂളില്‍ ഐസിസിന്റെ സൈനിക വ്യൂഹത്തിന് നേര്‍ക്കായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. നവംബര്‍ ഏഴിനാണ് സംഭവം നടന്നത്. ബാഗ്ദാദിക്ക് പരിക്കേറ്റ കാര്യം ഞായറാഴ്ചയാണ് സൈന്യം സ്ഥിരീകരിച്ചത്.

ബാഗ്ദാദിക്ക് പരിക്കേറ്റ കാര്യം സമ്മതിച്ചുകൊണ്ട് ഐസിസ് വക്താവ് അബു മുഹമ്മദ് അല്‍ അദാനി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഐസിസ് അവകാശപ്പെടുന്നത്. ബാഗ്ദാദിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും അദാനിയുടെ ട്വീറ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റിട്ടില്ലെന്നായിരുന്നു ഐസിസ് ആദ്യം വാദിച്ചിരുന്നത്. ആക്രമണം നേരിട്ട സൈനിക വ്യൂഹത്തില്‍ ബാഗ്ദാദി ഉണ്ടായിരുന്നില്ലന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിരങ്ങള്‍ സൂചിപ്പിക്കുന്നത് ബാഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ്. കാരണം ബാഗ്ദാദി ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരും ഇല്ല എന്നത് തന്നെ.
ആക്രമണം നടത്തിയ അമേരിക്ക ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാഖിലും സിറിയയിലും പ്രധാന നഗരങ്ങള്‍ കീഴടക്കി കയ്യില്‍വച്ചിരിക്കുന്ന ഐസിസ് അല്ഖ്വായ്ദയേക്കാള് പേടിക്കേണ്ടവരാണെന്നാണ് അമേരിക്കയുടെ അഭിപ്രായം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications