കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി അഭ്യൂഹം

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ കാര്യം ഐസിസും സമ്മതിക്കുന്നു.

മൊസ്യൂളില്‍ ഐസിസിന്റെ സൈനിക വ്യൂഹത്തിന് നേര്‍ക്കായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. നവംബര്‍ ഏഴിനാണ് സംഭവം നടന്നത്. ബാഗ്ദാദിക്ക് പരിക്കേറ്റ കാര്യം ഞായറാഴ്ചയാണ് സൈന്യം സ്ഥിരീകരിച്ചത്.

Abu Bakr al Baghdadi

ബാഗ്ദാദിക്ക് പരിക്കേറ്റ കാര്യം സമ്മതിച്ചുകൊണ്ട് ഐസിസ് വക്താവ് അബു മുഹമ്മദ് അല്‍ അദാനി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഐസിസ് അവകാശപ്പെടുന്നത്. ബാഗ്ദാദിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും അദാനിയുടെ ട്വീറ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റിട്ടില്ലെന്നായിരുന്നു ഐസിസ് ആദ്യം വാദിച്ചിരുന്നത്. ആക്രമണം നേരിട്ട സൈനിക വ്യൂഹത്തില്‍ ബാഗ്ദാദി ഉണ്ടായിരുന്നില്ലന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിരങ്ങള്‍ സൂചിപ്പിക്കുന്നത് ബാഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ്. കാരണം ബാഗ്ദാദി ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരും ഇല്ല എന്നത് തന്നെ.

ആക്രമണം നടത്തിയ അമേരിക്ക ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാഖിലും സിറിയയിലും പ്രധാന നഗരങ്ങള്‍ കീഴടക്കി കയ്യില്‍വച്ചിരിക്കുന്ന ഐസിസ് അല്‍ഖ്വായ്ദയേക്കാള്‍ പേടിക്കേണ്ടവരാണെന്നാണ് അമേരിക്കയുടെ അഭിപ്രായം.

English summary
ISIS terror chief 'believed dead': Iraqi military confirm warlord was injured in US-led airstrike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X