കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദി മരിച്ചിട്ടില്ല! ഓഡിയോ ക്ലിപ്പില്‍ ശക്തമായ താക്കീത് യുഎസിനും ഉത്തരകൊറിയയ്ക്കും!

അല്‍ ഫുര്‍ഖാന്‍ മീഡിയാ ഗ്രൂപ്പാണ് ഓഡിയോ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്

Google Oneindia Malayalam News

ബെയ്റൂട്ട്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഐസിസ്. ലോകത്ത് ഭീതി സ‍ൃഷ്ടിച്ചുകൊണ്ടിരിക്കുന്ന യുഎസ്- ഉത്തരകൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഓഡിയോ സന്ദേശം. ഐസിസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ ഫുര്‍ഖാന്‍ മീഡിയാ ഗ്രൂപ്പാണ് ഓഡിയോ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. സിറിയയിലും ഇറാഖിലും ഭീകരസംഘടനയ്ക്ക് മേല്‍ സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍ ഐഐസിസ് പോരാളികളോട് ശത്രുക്കള്‍ക്കെതിരെ പോടാനും ആവശ്യപ്പെട്ടിരുന്നു.

നേരത്ത പലതവണ അബൂബക്കര്‍ ബാഗ്ദാദി ആക്രമണത്തില്‍‌ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2017 മെയ് 28ന് ഇറാഖിലെ റഖയില്‍ റഷ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ബാഗ്ദാദി റഷ്യന്‍ വ്യോമാക്രമണത്തില്‍ മരിച്ചതായി ഇറാനും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഖണ്ഡിച്ചുകൊണ്ടാണ് ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം പുറത്തുവരുന്നത്.

 ഏറ്റുമുട്ടലിനെക്കുറിച്ച്

ഏറ്റുമുട്ടലിനെക്കുറിച്ച്

ഇറാഖിലെ മൊസ്യൂള്‍ സിറിയയിലെ റഖ, ഹാമയിലും ലിബിയയിലെ സിര്‍ത്ത് എന്നിങ്ങനെ ഐസിസിന് ആധിപത്യമുള്ള കേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ബാഗ്ദാദിയുടേതായി പുറത്തുവന്ന ഓഡ‍ിയോ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

 വാര്‍ത്തകള്‍ നിരവധി

വാര്‍ത്തകള്‍ നിരവധി

ഐസിസിനെതിരെ നടന്ന വ്യോമാക്രമണത്തില്‍ പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അവസാനമായി 2017 മെയ് 28ന് ഇറാഖിലെ റഖയില്‍ റഷ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ബാഗ്ദാദി റഷ്യന്‍ വ്യോമാക്രമണത്തില്‍ മരിച്ചതായി ഇറാനും സ്ഥിരീകരിച്ചിരുന്നു.

 ഒടുവില്‍ പൊതുസ്ഥലത്ത്

ഒടുവില്‍ പൊതുസ്ഥലത്ത്

2014ല്‍ ഖിലാഫത്ത് പ്രഖ്യാപിക്കാനായി മൊസ്യൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി ഒടുവില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് ജിഹാദികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ബാഗ്ദാദി സ്വയം പ്രഖ്യാപിത ഖിലാഫത്ത് ആരംഭിക്കുകയായിരുന്നു.

 സിറിയന്‍ നേട്ടം ലോകത്തിന് മുമ്പില്‍

സിറിയന്‍ നേട്ടം ലോകത്തിന് മുമ്പില്‍

ജൂണ്‍ അവസാനത്തെ റഖയില്‍ നടന്ന ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. യൂറോപ്പില്‍ അങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന ഐസിസ് നീക്കങ്ങളും ബാഗ്ദാദിയുടെ വിദ്വേഷ പ്രസംഗങ്ങളും കാരണം ബാഗ്ദാദിയുടെ തലയ്ക്ക് £20 വിലയിട്ടിരുന്നു. ബാഗ്ദാദിയെ വധിച്ചുവെന്ന വാർത്ത അസദ് ഭരണകൂടത്തിന്‍റെ നേട്ടമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഈ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

സിറിയന്‍ ആഭ്യന്തര യുദ്ധം

സിറിയന്‍ ആഭ്യന്തര യുദ്ധം

2011ല്‍ സിറിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ റഖയായിരുന്നു ഐസിസ് കേന്ദ്രം. അല്‍ഖ്വയ്ദയുടെ അല്‍ നുസ്രയും പ്രദേശത്ത് സാന്നിധ്യമുറപ്പിച്ചിരുന്നു. 2014 ൽ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവിൽ ഐസിസ് റഖയുടെ നിയന്ത്രണം പൂർണ്ണമായി കൈപ്പിടിയിലൊതുക്കുകയും ചെയ്തിരുന്നു. ഐസിസിന്‍റെ കേന്ദ്രമായ റഖ ലക്ഷ്യം വച്ചാണ് ഐസിസിനെതിരെയുള്ള പല പോരാട്ടങ്ങളും നടന്നിട്ടുള്ളത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളും കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. നോര്‍ത്തേണ്‍ ഇറാഖിലുണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പള്ളി തകര്‍ത്ത് ഐസിസ്

പള്ളി തകര്‍ത്ത് ഐസിസ്

ചരിത്ര പ്രസിദ്ധമായ ഗ്രാന്റ് അല്‍ നൂറി മസ്ദിജ് ഐസിസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തതായിരുന്നു ഐസിസ് മുസ്ലിം സമൂഹത്തെ ഞെട്ടിച്ച് നടത്തിയ ആക്രമണങ്ങളിലൊന്ന്. മൊസ്യൂളിലെ ഏറെ പ്രധാനപ്പെട്ട ആരാധനാലയം ആയിരുന്നു ഗ്രാന്റ് മസ്ജിദ്. ഒരുപക്ഷേ ഐസിസ് കൈപ്പിടിയിലാക്കിയതിന് ശേഷം അതിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും ചെയ്തു. ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച് ആഗോള ഇസ്ലാമിക ഭരണകൂടത്തിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്ഥാനമേറ്റത് ഇതേ പള്ളിയില്‍ വച്ചായിരുന്നു. അല്‍ നൂറി മസ്ജിദ് തകര്‍ത്ത ഐസിസ് ലോകത്തിലെ പുണ്യ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് തീര്‍ത്തുപറയാനും സാധിക്കില്ല.

എല്ലാം നശിപ്പിച്ച് മുന്നേറ്റം

എല്ലാം നശിപ്പിച്ച് മുന്നേറ്റം

ലോക മുസ്ലീങ്ങളെ പോലെ തന്നെ ഐസിസിനും ഏറെ പ്രധാനപ്പെട്ടതായിരുന്നു ഗ്രാന്റ് അല്‍ നൂറി മസ്ജിദ്. അബൂബക്കര്‍ ബാഗ്ദാദി ഇസ്ലാമിക ഖിലാഫത്തിന്റെ ഫലീഫയായി സ്ഥാനമേറ്റ പള്ളിയാണ് ഐസിസ് തകര്‍ത്തത്. നേരത്തെ മറ്റ് മതസ്ഥരെ ആക്രമിച്ച് മുന്നേറിയിരുന്ന ഐസിസ് ഇസ്ലാമിനെതിരെയും ആരാധനനാലയങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പ്രവണതയാണ് കാണപ്പെടുന്നത്. ഐസിസ് ശക്തി പ്രാപിച്ചതിന് ശേഷം ഇറാഖിലും സിറിയയിലും അനേകം ചരിത്ര സ്മാരകങ്ങള്‍ നശിപ്പിച്ചതിനെ പിന്നാലെയാണിത്.

 ഇറാന്‍ പറയുന്നതിന് പിന്നില്‍

ഇറാന്‍ പറയുന്നതിന് പിന്നില്‍

ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാന്‍. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രതിനിധിയെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭീകരന്‍ ബാഗ്ദാദി തീര്‍ച്ചയായും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമിക് പണ്ഡിതന്‍ അലി ഷിറാസിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐആര്‍എന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബാഗ്ദായിയു ടെ മരണം സംഭബന്ധിച്ച് ഇറാന്‍ വിദേശകാര്യ അധികൃതരില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല. റഷ്യന്‍, സിറിയന്‍ വാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ അവകാശവാദങ്ങള്‍.

 ജൂണില്‍ റഷ്യ പറഞ്ഞത്

ജൂണില്‍ റഷ്യ പറഞ്ഞത്

സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് ജൂണ്‍ 17ന് റഷ്യയായിരുന്നു ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഈ വാര്‍ത്ത അമേരിക്ക സ്ഥിരീകരികരിച്ചിട്ടില്ല. ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ജൂണ്‍ 12 ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ സ്റ്റേറ്റ് ടിവിയാണ് ഐസിസ് സ്വാധീനമുള്ള റഖയില്‍ വെച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. റഖയിലെ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളും ദി സണ്‍ എന്ന മാധ്യമം പുറത്തുവിട്ടിരുന്നു.

English summary
The ISIS group released an audio recording Thursday of what it said was its leader Abu Bakr al-Baghdadi calling on members under pressure in Syria and Iraq to "resist" their enemies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X