ഐസിസുകാരുടെ 'ഗായകന്‍' കൊല്ലപ്പെട്ടു, ഗായകന്‍ പാടുന്നത് ആളെ കൊല്ലുന്പോള്‍ മാത്രം, കാണൂ
റാഖ: ഐസിസുകാരുടെ പ്രധാന കവിയും ഗായകനുമായ മാഹെര്‍ മെഷാല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയില്‍ നടത്തിയ വ്യോമക്രമണത്തിലാണ് മഹെര്‍ കൊല്ലപ്പെട്ടത്.
ഐസിസുകാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ വീഡിയോയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നത് മാഹെര്‍ ആണ്. മഹെറിന്റെ മരണം ഐസിസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടു
ശനിയാഴ്ച അല്‍ സഹായകയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മാഹെര്‍ കൊല്ലപ്പെടുന്നത്. അബു ഹാജര്‍ അല്‍ ഹദ്രാമി എന്നും മാഹെര്‍ അറിയപ്പെടുന്നു.

സൗദിക്കാരന്‍
സൗദി അറേബ്യക്കാരനായ ഇയാള്‍ ഐസിസ് തീവ്രവാദികളില്‍ പ്രധാനിയായിരുന്നു. മാഹെറിനെ കൂടാതെ മറ്റ് രണ്ട് മുതിര്‍ന്ന തീവ്രവാദികള്‍ കൂടി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

അമേരിയ്ക്ക
അമേരിയ്ക്കയുടെ നേതൃത്വത്തില്‍ ശനിയാഴ്ച 16 വ്യോമാക്രമണങ്ങളാണ് സിറിയയില്‍ നടത്തിയത്. ഇതിലാണ ഗായകന്‍ കൊല്ലപ്പെടുന്നത്.

ഗാനങ്ങള്‍
ഐസിസ് പുറത്തുവിടുന്ന വധശിക്ഷയുടെ വീഡിയയോല്‍ ഉപയോഗിച്ചിരിയ്ക്കുന്ന സംഗീതം മാഹെര്‍ ചിട്ടപ്പെടുത്തിയതാണ്.












Click it and Unblock the Notifications