ഐസിസിന്റെ 'കുട്ടി ജിഹാദികള്‍' കാട്ടുന്ന ക്രൂരതകള്‍... വീഡിയോ പുറത്ത്
ദമാസ്‌കസ്: സിറിയയില്‍ ഐസിസിനെ നാമാവശേഷമാക്കിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇപ്പോഴിതാ ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും ഒക്കെ പോരാട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു.
എന്നിട്ടും ഐസിസിന് ഒരു കൂസലും ഇല്ലെന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം അവര്‍ പുറത്ത് വിട്ട ഒരു വീഡിയോ തന്നെയാണ് ഇതിന് തെളിവ്. പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, തടവുകാരെ അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സിറിയയിലെ ഒരു പുരാതന കോട്ടയില്‍ വച്ചാണ് ഇത് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഏത് സമയത്താണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

ഐസിസിന്റെ ക്രൂരത
ഐസിസിന്റെ ക്രൂരത അവസാനിയ്ക്കുന്നില്ല എന്നതിന്റെ തെളിവാണ് ഒടുവില്‍ പുറത്ത് വന്ന വീഡിയോ. ചെറിയ കുട്ടികളെ ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.

കുട്ടി ജിഹാദികള്‍
ചെറിയ കുട്ടികളുടെ മനസ്സില്‍ തീവ്രവാദം കുത്തി നിറയ്ക്കുന്നതാണ് ഐസിസിന്‌റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവിടെ നിന്നുള്ള കുട്ടികള്‍ തന്നെയാണ് ഈ വീഡിയോയിലും ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തടവുകാര്‍
ഐസിസിന്റെ പിടിയില്‍ പെട്ട തടവുകാരാണ് ഇരകള്‍. പത്ത് വയസ്സിന് താഴെ മാത്രം പ്രായമുളള കുട്ടികള്‍ ഇവരെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ഒളിച്ചുകളി പോലെ
ഒരു വലിയ കോട്ടയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. കൈകള്‍ പിറകില്‍ കെട്ടി, തടവുകാരെ കോട്ടയില്‍ എവിടെയെങ്കിലും ഒളിപ്പിയ്ക്കും. ഇയാളെ കണ്ടെത്തി കൊല്ലുകയാണ് 'കുട്ടി ജിഹാദികളുടെ' ജോലി.

ഒരു മടിയും ഇല്ലാതെ
ഒരു മടിയും ഇല്ലാതെയാണ് കുട്ടികള്‍ ഈ ക്രൂര കൃത്യം ചെയ്യുന്നത് എന്നതാണ് ഞെട്ടിപിയ്ക്കുന്ന കാഴ്ച. എങ്ങനെയാണ് ചെറിയ കുട്ടികളില്‍ പോലും ഇത്രയും ക്രൂരത നിറയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്.
ഇതാണ് ആ വീഡിയോ
ഇതാണ് ആ വീഡിയോ












Click it and Unblock the Notifications