കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണം: കൊല്ലപ്പെട്ടത് 18 പേര്‍, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്!!

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടുു. വ്യാഴാഴ്ച വൈകിട്ട് തലസ്ഥാന നഗരിയില്‍ ഒരു രാഷ്ട്രീയ പരിപാടിയിലാണ് ആക്രമണമുണ്ടായത്. ആക്രമണമത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐസിസിന്‍റെ അഫ്ഗാനിസ്ഥാന്‍ പതിപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഏഴ് പോലീസുകാരും മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സ്ഫോടനത്തില്‍ 18 പേര്‍ മരിച്ചതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഫ്ഗാനിസ്താനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഫോടനത്തില്‍ 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പരിപാടി നടന്നിരുന്ന വെഡ്ഡിംഗ് ഹാളിന്‍റെ കവാടത്തിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് നല്‍കുന്ന വിവരം. ഐസിസിന്‍റെ അമാസ് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാനും രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

aghanistan

എംപി ഹാഫിസ് മന്‍സൂറും, പരിപാടിയില്‍ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയിലെ ഗവര്‍ണറും പങ്കെടുത്തിരുന്നുവെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഐസിസ് അഫ്ഗാനിസ്താനിലെ ജനങ്ങളെ ലക്ഷ്യം വെച്ചും സുരക്ഷാ സേനയെ ലക്ഷ്യം വെച്ചും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കെയാണ് 18 പേരുടെ മരണത്തിനിടയാക്കിയ ആക്രമണമുണ്ടാകുന്നത്. താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണങ്ങളിലായി നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാനിസ്താനില്‍ മരിച്ചു വീണത്.

English summary
A suicide attacker blew himself up outside a wedding hall in Kabul killing at least 18 people, reported TOLO News Thursday, in an apparent attempt to strike a political gathering underway inside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X