കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പേടിച്ച് മുള്ളുന്ന ഒരേയൊരു രാജ്യം! പക്ഷേ ഇപ്പോള്‍ അതുമില്ല... ഇസ്രായേലിലും ഐസിസ് ഭീകരാക്രമണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ടെല്‍ അവീവ്: ലോകത്ത് ഐസിസിന്റെ ഭീഷണി ഏല്‍ക്കാത്ത വന്‍ ശക്തിരാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഇസ്രായേല്‍. അമേരിക്കയ്ക്കയും ബ്രിട്ടനും ഫ്രാന്‍സിനും റഷ്യക്കും എതിരെ പലപ്പോഴും ഐസിസ് ആഞ്ഞടിച്ചു. അപ്പോഴൊന്നും ഇസ്രായേലിനെതിരെ അവര്‍ ചെറുവിരല്‍ അനക്കിയില്ല.

ഐസിസിനെതിരെയുള്ള അമേരിക്കന്‍ സഖ്യത്തിന്റെ പോരാട്ടത്തിലും ഇസ്രായേല്‍ വലിയ പങ്കുവഹിക്കുന്നില്ല. മാത്രമല്ല, ഐസിസിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയാണെന്ന് പോലും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, ഐസിസ് ഇസ്രായേലിന് നേര്‍ക്കും തിരിഞ്ഞിരിക്കുന്നു.

ഐസിസ് ആക്രമണം

ഐസിസ് ആക്രമണം

ഇസ്രായേലില്‍ ഐസിസ് ആക്രമണം നടന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് ഭീകരരെ വധിച്ചു.

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായാണ് ഇസ്രായേലിന് നേര്‍ക്ക് ഐസിസിന്റെ ആക്രമണം ഉണ്ടാകുന്നത്. ഇതുവരെ ഇസ്രായേല്‍ ഐസിസിനേയും ഐസിസ് ഇസ്രായേലിനേയോ ആക്രമിച്ചിട്ടില്ല.

 ജൂതപ്പള്ളിയില്‍

ജൂതപ്പള്ളിയില്‍

ജറുസലേമിലെ ഒരു ജൂതപ്പള്ളയിലാണ് ആക്രമണം ണ്ടായത്. മൂന്ന് പേരായിരുന്നു ആക്രമണം നടത്തിയത്. അറബ് വേഷത്തിലായിരുന്നു ഇവര്‍ പള്ളിയില്‍ എത്തിയത്.

യുവതിയായ പോലീസകാരി

യുവതിയായ പോലീസകാരി

ഭീകരരുടെ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. യുവതിയായ ഒരു പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെടുകയം ചെയ്തു.23 കാരിയായ ഹദാസ് മല്‍ക്കയാണ് കൊല്ലപ്പെട്ടത്.

തുടക്കം മാത്രം

തുടക്കം മാത്രം

ഇത് അവസാനത്തെ ആക്രമണം അല്ലെന്നാണ് ഐസിസ് പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഐസിസ് വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് ഏജന്‍സി ആണ് വെളിപ്പെടുത്തിയത്. ഇത് അവസാനത്തേതല്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഐസിസിനെ പിന്തുണച്ച ഇസ്രായേല്‍

ഐസിസിനെ പിന്തുണച്ച ഇസ്രായേല്‍

ഒരു ഘട്ടത്തില്‍ ഐസിസിനെ ഇസ്രായേല്‍ പിന്തുണയ്ക്കുക വരെ ചെയ്തിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ ഐസിസ് ആധിപത്യം വന്നതോടെ കാര്യങ്ങള്‍ സമാധാനപരമായി എന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.

ഹമാസും ഉത്തരവാദിത്തം ഏറ്റെടുത്തോ

ഹമാസും ഉത്തരവാദിത്തം ഏറ്റെടുത്തോ

എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസും ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ മൂന്ന് പേരും പലസ്തീനികള്‍ ആണ്.

ഇസ്രായേല്‍ സമ്മതിക്കില്ല

ഇസ്രായേല്‍ സമ്മതിക്കില്ല

എന്നാല്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്നോ ഹമാസ് ആണെന്നോ ഇസ്രായേല്‍ പറയുന്നില്ല. ആക്രമണം നടത്തിയത് ഏതെങ്കിലും ഭീകര സംഘടനയിലെ അംഗങ്ങള്‍ അല്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

ഐസിസ് എന്ന് ഇസ്രായേലിനെതിരെ തിരിയുന്നോ, അത് അവരുടെ അന്ത്യത്തിലേ അവസാനിക്കൂ എന്ന രീതിയില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഐസിസിന്റെ അന്ത്യം കുറിക്കാന്‍ ഇസ്രായേല്‍ രംഗത്തിറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

ഐസിസിന് പിന്നിലും ഇസ്രായേല്‍

ഐസിസിന് പിന്നിലും ഇസ്രായേല്‍

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വേറേയും ചില ആരോപണങ്ങളുണ്ട്. ഐസിസിന് പിന്നില്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ആണ് എന്നതാണത്. ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി ജൂതനാണെന്നും പലരും ആരോപിക്കുന്നുണ്ട്.

English summary
The Islamic State militant group (ISIS) claimed a deadly attack in Israel for the first time Friday, after three Palestinian men stabbed and killed an Israeli police officer in Jerusalem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X