• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാഴ്‌സലോണ ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ്! അഞ്ചു ഭീകരരെ പോലിസ് വെടിവച്ചുകൊന്നു

  • By desk

ബാഴ്‌സലോണ: ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തില്‍ ആള്‍കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തുകയും 100ലേറെ പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍! അവരുടെ ടെലഗ്രാം മെസഞ്ചര്‍ അക്കൗണ്ടായ അമാഖ് വഴിയാണ് ഐ.എസ് ഉത്തരവാദിത്തമേറ്റത്.

പിന്നില്‍ ഞങ്ങളുടെ ഭടന്‍, ലക്ഷ്യം പ്രതികാരം

ബാഴ്‌സലോണ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റ് ഭടന്‍മാരാണെന്നായിരുന്നു സന്ദേശം. ഇറാഖിലും സിറിയയിലും തങ്ങള്‍ക്കെതിരേ അമേരിക്ക നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുന്നവരോടുള്ള പ്രതികാരമായാണ് ആക്രമണമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആക്രമണം നടത്തിയത് ആരാണെന്ന് സന്ദേശത്തില്‍ പരാമര്‍ശമില്ല. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തേ നടന്ന ആക്രമണങ്ങളിലും അമാഖിലൂടെ ഇവര്‍ ഉത്തരവാദിത്തമേറ്റിരുന്നു.

ഓണ്‍ലൈനില്‍ ആഘോഷം

സംഭവവുമായി ബന്ധപ്പെട്ട് ഐ.എസ് അനുകൂല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ആഘോഷമാണ് നടക്കുന്നത്. ഞങ്ങളുടെ ക്രോധത്തില്‍ അവര്‍ ചത്തൊടുങ്ങട്ടെ, അത് ചെയ്തത് ഞങ്ങള്‍ തുടങ്ങിയ കമന്റുകള്‍ ടെലഗ്രാം അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും വ്യാജപേരുകളിലാണ് കമന്റുകളുമായി എത്തുന്നത്.

ലാസ് റംബ്ലാസ് കുരുതിക്കളം

തിരക്കേറിയ ലാസ് റംബ്ലാസ് ഏരിയയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ലോകത്തെ നടുക്കിയ ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ ഒരു കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന ഷോപ്പുകളുടെ ഇടയിലൂടെയാണ് അക്രമി വെളുത്തനിറത്തിലുള്ള വലിയ വാന്‍ ഓടിച്ചുകയറ്റിയത്. വാഹനത്തിന്റെ അടിയില്‍പ്പെട്ട 13 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ നീറിലേറെ പേരില്‍ പലരുടെയും നിലഗുരുതരമാണ്. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെപ്പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

പരമാവധി നാശമുണ്ടാക്കാന്‍ ശ്രമിച്ചു

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനിടയിലേക്ക് തലങ്ങും വിലങ്ങും വണ്ടിയോടിച്ച് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷിയായ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. വാന്‍ നേരെ ഓടിച്ചുപോവുന്നതിനു പകരം വളഞ്ഞുപുളഞ്ഞാണ് ഇയാള്‍ ഓടിച്ചത്. ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ഇരുവശങ്ങളിലേക്ക് മാറിയവരെ ലക്ഷ്യമിട്ടായിരുന്നു അക്രമി ഈ രീതിയില്‍ വാന്‍ ഓടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടുപേര്‍ പിടിയില്‍; അക്രമിക്കായി തിരച്ചില്‍

ആക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. വാഹനം ഓടിച്ചയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനു ശേഷം ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന. വാഹനം വാടകയ്‌ക്കെടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമ ഇദ്രിസ് ഔബകിര്‍ എന്നയാളുടെ ചിത്രം പോലിസ് പുറത്തുവിട്ടിട്ടുണ്ട്.

വീണ്ടും ആക്രമണ ശ്രമം; അഞ്ചു പേരെ പോലിസ് വെടിവച്ചുകൊന്നു

അതേസമയം തെക്കന്‍ ബാഴസലോണയിലെ കാംബ്രില്‍സില്‍ നാലു ഭീകരരെ വെടിവച്ചുകൊന്നതായി പോലിസ് അറിയിച്ചു. മറ്റൊരു ആക്രമണത്തിന് ശ്രമം നടത്തുന്നതിനിടയിലാണ് നാലു പേരെ വെടിവച്ചുകൊന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പോലിസ് ചെക്ക് പോയിന്റില്‍ വാഹനം നിര്‍ത്താതെ പോയ മറ്റൊരാളെയും വെടിവച്ചുകൊന്നതായി പോലിസ് അറിയിച്ചു. കൂടുതല്‍ ആക്രമണം നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ പരമാവധി വീടുകളില്‍ കഴിയുന്നതാണ് സുരക്ഷിതമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
The Islamic State of Iraq and the Levant has claimed responsibility for a deadly van-ramming attack in one of Barcelona's busiest tourist areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more